Image

വേണ്ടിവന്നാല്‍ ഇറാനുമായി ഏറ്റുമുട്ടലിനും തയാര്‍: യു.എസ്‌ പ്രതിരോധ സെക്രട്ടറി

Published on 20 January, 2012
വേണ്ടിവന്നാല്‍ ഇറാനുമായി ഏറ്റുമുട്ടലിനും തയാര്‍: യു.എസ്‌ പ്രതിരോധ സെക്രട്ടറി
വാഷിങ്‌ടണ്‍: ഇറാനുമായി വേണ്ടിവന്നാല്‍ ഏറ്റുമുട്ടലിനും തയാറെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി. ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചിടുന്നതിനെച്ചൊല്ലിയാണ്‌ അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കുന്നത്‌.

മധ്യപൗരസ്‌ത്യമേഖലയില്‍ അമേരിക്ക കൂടുതല്‍ യുദ്ധക്കപ്പലുകള്‍കൂടി വിന്യസിപ്പിച്ചു. യു.എ.ഇ, കുവൈത്ത്‌, ഖത്തര്‍, മറ്റ്‌ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ക്ക്‌ പരിസരത്തും അമേരിക്കന്‍ സേനയുടെ സാന്നിധ്യമുണ്ട്‌. ആണവ സാങ്കേതിക പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഇറാന്‍ നിരാകരിച്ചതിനെ തുടര്‍ന്ന്‌ ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തി വരുകയാണ്‌ അമേരിക്കയും യൂറോപ്യന്‍ യൂനിയനും. ഉപരോധങ്ങള്‍ കൂടുതല്‍ വര്‍ധിച്ചാല്‍ ഹോര്‍മുസ്‌ ജലപാത അടക്കുമെന്ന്‌ ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

ഗള്‍ഫ്‌ മേഖലയില്‍ അമേരിക്കന്‍ നാവികസേനയുടെ സാന്നിധ്യം വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക