Image

വിഷ്‌ണുനാഥിനെ മര്‍ദ്ദിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

Published on 20 January, 2012
വിഷ്‌ണുനാഥിനെ മര്‍ദ്ദിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍
മാവേലിക്കര: പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കാരാഴ്‌മ വലിയപറമ്പില്‍ സോമനാഥന്‍പിള്ളയുടെ മകന്‍ സുരേഷി (39)നെയാണ്‌ ഇന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ എട്ടാംതീയതിയാണ്‌ സംഭവം. കുട്ടംപേരൂരിലുള്ള ആംഗന്‍വാടി റോഡിന്റെ ഉദ്‌ഘാടനത്തിനെത്തിയ വിഷ്‌ണുനാഥിനെ മാന്നാര്‍ കിഴക്ക്‌ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിക്കുകയായിരുന്നു. സംഭവദിവസം തന്നെ മാവേലിക്കര സിഐ കെ.ആര്‍. ശിവസുതന്‍പിള്ളയുടെയും എസ്‌ഐ ജോസ്‌ മാത്യുവിന്റെയും നേതൃത്വത്തിലുള്ള പോലീസ്‌ സംഘം 16 പേരെ അറസ്റ്റുചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക