Image

വോഡഫോണിന് 2500 കോടി മടക്കി നല്‍കണമെന്ന് സുപ്രീം കോടതി

Published on 20 January, 2012
വോഡഫോണിന് 2500 കോടി മടക്കി നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആദായ നികുതി കേസില്‍ പ്രമുഖ മൊബൈല്‍ സേവനദാതാവായ വോഡഫോണിന് അനുകൂലമായി സുപ്രീം കോടതി വിധി. ഹച്ചിസണ്‍ ഇന്ത്യയുടെ 67 ശതമാനം ഓഹരി വോഡഫോണ്‍ 2007 ഫിബ്രവരിയില്‍ വാങ്ങിയിരുന്നു. ഇതിന്മേലുള്ള നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസാണ് സുപ്രീം കോടതി വരെയെത്തിയത്.

വോഡഫോണ്‍ അടച്ച 2,500 കോടി രൂപ നാല് ശതമാനം പലിശ സഹിതം തിരിച്ചുനല്‍കണമെന്ന് കോടതി ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു. മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

ഓഹരി വിറ്റതും വാങ്ങിയതും വിദേശ കമ്പനികളായതിനാല്‍ മൂലധന നേട്ടത്തിന് അവര്‍ നികുതി നല്‍കേണ്ടതില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക