Image

എ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 20 December, 2015
എ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണം
ഷിക്കാഗോ: കോണ്‍ഗ്ര­സിന്റെ സമു­ന്നത നേതാ­ക്ക­ളായ മുന്‍ കേന്ദ്ര­മന്ത്രി എ.­കെ. ആന്റ­ണി­ക്കും, കേരള ആഭ്യ­ന്തര മന്ത്രി രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യിലെ ഐ.­എന്‍.­ഒ.സി നേതാ­ക്കള്‍ ഊഷ്മള സ്വീക­രണം നല്‍കി. ഐ.­എന്‍.­ഒ.സി ഷിക്കാഗോ പ്രസി­ഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീ­സ്, ഐ.­എന്‍.­ഒ.സി മിഡ്‌വെസ്റ്റ് പ്രസി­ഡന്റ് അഗ­സ്റ്റിന്‍ കരിം­കു­റ്റി­യില്‍, മുന്‍ പ്രസി­ഡന്റു­മാ­രായ തോമസ് മാത്യ, സതീ­ശന്‍ നായര്‍, ബോര്‍ഡ് മെമ്പര്‍മാ­രായ സുബാഷ് ജോര്‍ജ്, അച്ചന്‍കുഞ്ഞ് മാത്യു എന്നി­വരും മറ്റു ഭാര­വാ­ഹി­കളും ചേര്‍ന്ന് മുന്‍ കേന്ദ്ര­മന്ത്രി എ.­കെ. ആന്റ­ണി­യേയും ഭാര്യ എലി­സ­ബ­ത്ത് ആന്റ­ണി, മകന്‍ അനില്‍ ആന്റ­ണി, ആഭ്യ­ന്തര മന്ത്രി രമേശ് ചെന്നി­ത്തല എന്നി­വരെ ഷിക്കാഗോ ഒഹ­യര്‍ എയര്‍പോര്‍ട്ടില്‍ സ്വീക­രി­ച്ചു. 

മുന്‍ കേന്ദ്ര­മന്ത്രി എ.­കെ. ആന്റണി ചികി­ത്സ­യ്ക്കായി റോച്ച­സ്റ്റര്‍, മിനി­സോ­ട്ട­യി­ലുള്ള മയോ ക്ലിനി­ക്കില്‍ എത്തി­യ­താ­ണ്. അദ്ദേ­ഹ­ത്തേയും ആഭ്യ­ന്തര മന്ത്രി­യേയും സ്വീക­രി­ക്കാന്‍ സാധി­ച്ച­തി­ലുള്ള അതി­യായ സന്തോ­ഷ­ത്തി­ലാണ് ഷിക്കാ­ഗോ­യി­ലുള്ള കോണ്‍ഗ്ര­സു­കാര്‍. അമേ­രി­ക്ക­യി­ലുള്ള മല­യാളികളുടെ സ്‌നേഹാ­ന്വേ­ഷ­ണ­ങ്ങള്‍, അമേ­രി­ക്കന്‍ എക്കോ­ണമി എന്നിവ ചോദി­ച്ച­റിഞ്ഞ എ.­കെ. ആന്റ­ണി­യും രമേശ് ചെന്നി­ത്ത­ല­യും എല്ലാ­വിധ നന്മ­ക­ളും, ക്ര­സ്തു­മ­സ്- പുതു­വ­ത്സ­രാ­ശം­സ­കളും നേര്‍ന്നു. മയോ ക്ലിനി­ക്കില്‍ ശ്രീ എ.­കെ. ആന്റ­ണിയെ സ്വീക­രി­ക്കാന്‍ ഏറ്റവും പ്രഗ­ത്ഭ­രായ ഡോക്ടര്‍മാരെ മുന്‍ എ.­എ.­പി.ഐ പ്രസി­ഡന്റ് ഡോ. നരേ­ന്ദ്ര­കു­മാര്‍ ഏര്‍പ്പെ­ടു­ത്തി­ക്കൊ­ടു­ത്തി­ട്ടു­ണ്ട്. കോണ്‍ഗ്രസ് സംഘ­ട­ന­കള്‍ ഒത്തൊ­രു­മിച്ച് പ്രവര്‍ത്തി­ക്ക­ണ­മെന്നു ഇരു നേതാ­ക്കളും പ്രത്യേകം പറ­യു­ക­യു­ണ്ടാ­യി. 

എ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണംഎ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണംഎ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണംഎ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണംഎ.­കെ. ആന്റണിക്കും രമേശ് ചെന്നി­ത്ത­ലയ്ക്കും ഷിക്കാ­ഗോ­യില്‍ വമ്പിച്ച സ്വീക­രണം
Join WhatsApp News
നാരദർ 2015-12-21 13:53:56
ആന്റണി ഒരു നല്ല മനുഷ്യനാ. പക്ഷേ ചുറ്റും കൂടി നില്ക്കുന്നവരെ സൂക്ഷിക്കണം 
ശകുനി 2015-12-21 14:12:07
ചുറ്റും കൂടി നിലക്കുന്നവരും പാവങ്ങളാ ഒരു ഫോട്ടോ എടുക്കണം പത്തുപേരോട് പറയണം അത്രേ ഉള്ളൂ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക