Image

അലക്‌സ്.സി.ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി

Published on 20 January, 2012
അലക്‌സ്.സി.ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വിദേശത്തു നിന്ന് ആഡംബര കാര്‍ ഇറക്കുമതി ചെയ്ത് കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അലക്‌സ്.സി.ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് ഡി.ജി.പിയ്ക്ക് അയച്ചുകൊടുക്കാനും കോടതി നിര്‍ദേശിച്ചു.

കോഫെപോസ നിയമപ്രകാരം കേസ്സുള്ള അലക്‌സിനെ വ്യാജ പാസ്‌പോര്‍ട്ട് ചമച്ച കേസില്‍ പാലാരിവട്ടം പോലീസ് പൂജപ്പുര ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്റെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്.

അബി ജോണ്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് കടക്കുന്നതിനിടെയാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് തിരുവല്ല പോലീസ് ഇയാളെ പൂജപ്പുര ജയിലില്‍ എത്തിക്കുകയും ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക