Image

കിളിരൂര്‍: ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് കോടതി

Published on 20 January, 2012
കിളിരൂര്‍: ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് കോടതി
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് സി.ബി.ഐ കോടതി. പീഡനം നടന്നതിന് ദൃക്‌സാക്ഷികളുടെയും മെഡിക്കല്‍ രേഖകളുടെയും തെളിവില്ലെന്നും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പറഞ്ഞു. ഇരുപത്തിയഞ്ചോളം സാക്ഷികള്‍ക്ക് കേസുമായി ബന്ധമില്ല. സാഹചര്യത്തെളിവുകള്‍ മാത്രമാണ് കോടതിയ്ക്ക് മുന്നിലുള്ളതെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെയുള്ളത് മാപ്പുസാക്ഷി ഓമനക്കുട്ടിയുടെ മൊഴി മാത്രമാണ്. ഓമനക്കുട്ടിയുടെ മൊഴി വിശ്വാസ്യയോഗ്യമാണോ എന്ന് പരിശോധിക്കണം. ഐ.പി.എസ് ഉദ്യോഗസ്ഥ ശ്രീരേഖ എടുത്ത ശാരിയുടെ മൊഴി മരണമൊഴിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

എഫ്.ഐ.ആറില്‍ ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്റെ മൊഴികള്‍ വിശ്വാസ്യയോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക