Image

റിപ്പോനിരക്ക് ഉയര്‍ത്തി; പലിശനിരക്ക് ഉയരും

Published on 16 June, 2011
റിപ്പോനിരക്ക് ഉയര്‍ത്തി; പലിശനിരക്ക് ഉയരും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി. ഇതുമൂലം രാജ്യത്ത് ഭവന -വാഹന വായ്പാ പലിശ നിരക്ക് ഉയരും. .25 ശതമാനമായിരുന്ന റിപ്പോ നിരക്ക് 7.50 ആയും 6.25 ശതമാനമായിരുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 6.50 ശതമാനമായുമാണ് ഉയര്‍ത്തിയത്. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.മാര്‍ച്ചിനുശേഷം ഒമ്പതുതവണ അടിസ്ഥാന പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനും നാണ്യപ്പെരുപ്പം കുറക്കുന്നതിനുമായി ചില കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി സൂചിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക