Image

മദ്യപരെ സഭാസ്ഥാനങ്ങളില്‍ നിന്നു പുറത്താക്കും: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത

പി.പി.ചെറിയാന്‍ Published on 19 December, 2015
മദ്യപരെ സഭാസ്ഥാനങ്ങളില്‍ നിന്നു പുറത്താക്കും: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
ന്യൂയോര്‍ക്ക്: ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്പാദനത്തിനും, വില്പനക്കും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നത് അഭിലക്ഷണീയമല്ലെന്നും, ഇതു നാം ഉദ്‌ഘോഷിക്കുന്ന നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദധവുമാണെന്ന് മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ അഭിപ്രായപ്പെട്ടു.

മദ്യം മനുഷ്യന്റെ സുബോധത്തെ നശിപ്പിക്കുകയും നീതിബോധത്തെ തളര്‍ത്തുകയും ചെയ്യുന്നതുമൂലം സമൂഹത്തില്‍ അനീതിയും അക്രമവും വര്‍ദ്ധിക്കുകയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുകയും ചെയ്യുന്നു. ഈ ദുരവസ്ഥയെ കുറിച്ചു അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും സഭയായി 2016 ജനവരി 10ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ ആദ്യവാരം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഇടവകള്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ അയച്ചിരുന്നു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് മദ്യവര്‍ജ്ജന റാലികള്‍, പദയാത്രകള്‍, പൊതുയോഗങ്ങള്‍ ആദിയായവ സംഘടിപ്പിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഉത്തരവാദിത്വം സഭാജനങ്ങള്‍ ഏറ്റെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പള്ളിവക ഹാളുകളിലും, പരിസരങ്ങളിലും വിവാഹം, ഭവന കൂദാശ ആദിയായ സല്‍ക്കാരങ്ങളിലും മദ്യവും പുകവലിയും കര്‍ശനമായി നിരോധിക്കണം. സഭാംഗങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും വിധേയരാകരുതെന്നും, സഭാംഗഗമല്ലാത്ത സഹോദരങ്ങളെ മദ്യാസക്തിയില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനും നമുക്കു ചുമതലയും, കടപ്പാടും ഉണ്ടെന്നും മെത്രാപോലീത്താ ചൂണ്ടികാട്ടി. 

മദ്യപാനികളെ സഭയുടെ ചുമതലാ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കരുതെന്നും, ഇത്തരക്കാര്‍ ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാല്‍ അവരെ പുറത്താക്കുമെന്നും അദ്ധേഹം പറഞ്ഞു
മദ്യപാനത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മെത്രാപോലീത്താ അഭ്യര്‍ത്ഥിച്ചു.

മദ്യപരെ സഭാസ്ഥാനങ്ങളില്‍ നിന്നു പുറത്താക്കും: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
Join WhatsApp News
Ann C philipose 2015-12-20 00:15:17
Thank You so much Thirumeni,
     This should have started long long time ago,so many are disturbed already,so many 
alive, but are retarded,as their brains are nonfunctional.
They are burden for their family,community,as well as for the world
Annamma Philipose 2015-12-20 00:23:24
VERY GOOD
Johny Kutty 2015-12-20 05:09:45
പിന്നെ കുറെ കേട്ടതാ, അങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി. ഞായറാഴ്ച ഇത്തിരി ബീഫ് കൂട്ടി രണ്ടെണ്ണം അടിക്കാത്ത അച്ചായന്മാർ ! പിന്നെ എന്തെരു ക്രിസ്തിയാനികൾടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക