ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍- ബ്രോങ്ക്സിലുള്ള ഏഴ് വിവിധ ഓര്‍ത്തഡോക്സ് ചര്‍ച്ചുകളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (183 Palmer Road, Yonkers, NY 10701) സംയുക്ത ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷം നടക്കുന്നു.
തദവസരത്തില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സെന്‍ട്രല്‍ സോണ്‍ വൈദീകസംഘം സെക്രട്ടറി റവ.ഫാ. വര്‍ഗീസ് കളീക്കല്‍ മുഖ്യാതിഥിയായിരിക്കും. ക്രിസ്മസ് ആഘോഷത്തിനു മാറ്റുകൂട്ടുവാന്‍ വെസ്റ്റ്ചെസ്റ്റര്‍ ബ്രോങ്ക്സിള്ള ഏഴ് ഇടവകകളിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന സ്കിറ്റുകള്‍, ഡാന്‍സ്, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ അരങ്ങേറും. ആഘോഷപരിപാടികളുടെ വിജയത്തിനായി റവ.ഫാ. ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പ (പ്രസിഡന്റ്), റവ.ഫാ എ.കെ. ചെറിയാന് (വൈസ് പ്രസിഡന്റ്), ക്വയര്‍ കോര്‍ഡിനേറ്റര്‍ റവ.ഫാ. നൈനാന് ടി. ഈശോ, കോര്‍ഡിനേറ്റര്‍ ജോണ്‍ ഐസക്ക്, ഷൈനി ഷാജന് (സെക്രട്ടറി), ജിജോ ചെറിയാന് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
പ്രോഗ്രാമിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ക്കു പുറമെ കോര്‍ഡിനേറ്ററായി എം.വി. കുര്യന് (ബോബന്) പ്രവര്‍ത്തിക്കുന്നു. കൂടാതെ റവ.ഫാ. ഫിലിപ്പ് ഏബ്രഹാം, റവ.ഫാ.ഡോ. ജോര്‍ജ് കോശി, റവ.ഫാ. നൈനാന് ടി.ഈശോ, റവ.ഫാ. ദിലീപ് ചെറിയാന്, റവ.ഫാ. എ.കെ. ചെറിയാന്, റവ.ഫാ. ചെറിയാന് നീലാങ്കല്‍, റവ.ഫാ. പൗലോസ് പീറ്റര്‍ എന്നീ വൈദീക ശ്രേഷ്ഠരുടെ കീഴിലുള്ള ദേവാലയങ്ങളിലെ ഇടവകാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷപരിപാടികളിലേക്ക് എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ജോണ്‍ ഐസക്ക് (914 720 5030).