Image

വക്രബുദ്ധികള്‍ (കൈരളി ന്യൂയോര്‍ക്ക്)

Published on 18 December, 2015
വക്രബുദ്ധികള്‍ (കൈരളി ന്യൂയോര്‍ക്ക്)
നൂറ്റാണ്ടുകളായി വെറും മണലാരണ്യമായിരുന്ന മദ്ധ്യപൂര്‍വ്വ എഷ്യയില്‍ (മിഡില്‍ ഈസ്റ്റ്) എണ്ണപ്പാടം പൂ ത്തതോടെ വര്‍ഗീയ സ്പര്‍ദ്ധയും തലപൊക്കി. ഒട്ടകത്തിന്റെ പാലും കുടിച്ച് ഈന്തപ്പഴവും തിന്നു വളര്‍ന്നവര്‍ക്ക് സുഖസൗകര്യങ്ങളെല്ലാം കൈവന്നപ്പോള്‍ എണ്ണ വിറ്റു കിട്ടിയ കാശുകൊണ്ട് ദൈവത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. അണ്ടിയാണോ മാങ്ങയാണോ മൂത്തതെന്ന് ചോദിക്കും പോലെ, പ്രവാചകന്മാര്‍  തമ്മില്‍ ആര്‍ക്കാണ് മഹത്വം എന്ന ചോദ്യം വിശ്വാസപരമായി അവരെ അകറ്റി. കൊല്ലും കൊലയും അവരുടെ ജീവിതചര്യയായി മാറി. ഇന്ന് മദ്ധ്യ പൂര്‍വ്വ ഏഷ്യയിലേക്ക് നോക്കുമ്പോള്‍ അവിടം ശ്മശാനമായി മാറാനുള്ള എല്ലാ സഹാചര്യങ്ങളും സംജാതമായിരിക്കുന്നു.

ചരിത്രം അനുസരിച്ച് റോമന്‍ എമ്പയറും, ബ്രിട്ടീഷ് എമ്പയറും ഓട്ടോമന്‍ എമ്പയറും അവിടേയ്ക്ക് പടയോട്ടം നടത്തിയെങ്കിലും അതിന് അടിസ്ഥാനം ജാതി വ്യവസ്ഥയില്‍ ഊന്നിയ നീക്കങ്ങളായിരുന്നില്ല. 

എന്നാല്‍ 1920 ആരംഭത്തോടെ മണലാരണ്യത്തിലുള്ള എണ്ണ ഡിപ്പോസിറ്റ് മണത്തറിഞ്ഞ യൂറോപ്യന്‍സ് സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി എണ്ണയിടപാടുകള്‍ ആരംഭിച്ചു. കൈനിറയെ പണം വന്ന േപ്പാള്‍ ഇസ്മയലിന്റെ ഗ്രൂപ്പിനെയും, മുഹമ്മദിന്റെ ഗ്രൂപ്പിനെയും എങ്ങനെ എക്കാലവും വിഘടിപ്പിച്ചു നിര്‍ ത്താമെന്നായി അമേരിക്ക ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യം മുന്‍നിര്‍ത്തി 1949 ല്‍ ഇസ്രായെല്‍ എന്ന രാജ്യം രൂപീകരിച്ചുകൊണ്ട്, പലസ്റ്റീനിയന്‍സിന്റെ ഭൂമി മുഴുവന്‍ ബ്രിട്ടന്‍ ഇസ്രായലിനു നല്‍കി. മാലപ്പടക്കത്തിനു തീകൊളുത്തുംപോലെ ഇസ്രായലിന്റെ അയല്‍ രാജ്യങ്ങളായ ഈജിപ്റ്റ് , ജോര്‍ഡന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ യഹൂത രാജ്യത്തിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. അതോടെ എണ്ണപ്പണം ചെലവഴിപ്പിച്ച് ആയുധം വില്‍ക്കാനുള്ള മാര്‍ഗ്ഗം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്രുഷ്ടി െച്ചടുത്തു . ഇസ്രായലുമായുള്ള പല യുദ്ധങ്ങളിലും ഇവര്‍ തോറ്റു തുന്നംപാടി , ഒപ്പം വര്‍ഗീയ വൈരം കത്തിപ്പടര്‍ന്നു. 

എണ്ണസമ്പത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിലപ്പെട്ടതാകയാലും, ഇസ്രായലിന്റെ നിലനില്‍പ്പ് പരമപ്രധാനമായതിനാലും, അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സുന്നിയെയും ഷിയയെയും തമ്മിലടിപ്പിക്കുന്നതിനുള്ള കരു നീക്കങ്ങള്‍ ശക്തമാക്കി. 

"അമേരിക്കയുടെ സുഹ്രുത്തായിരുന്ന ഇറാനിലെ ഷായെ കൊമേനി ഉള്‍പ്പെട്ട സംഘം അവിടെനിന്ന് തൂത്തെറിഞ്ഞതോടെ , ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍, അമേരിക്ക ഇറാക്കുമായി കൈകോര്‍ത്തു. ഇരു കൂട്ടരും മുസ്ലീം ആണെങ്കിലും ഷിയായും സുന്നിയും തമ്മിലുള്ള വിശ്വാസപരമായ വിയോജിപ്പ് അവരു ടെ ഇടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ അമേരിക്കക്ക് ഇടം നല്‍കി . തുടര്‍ന്ന് ഇറാക്കിന് ആയുധങ്ങള്‍ നല്‍കിക്കൊണ്ട് ഇറാനെതിരെ നീക്കങ്ങള്‍ ആരംഭി ച്ചു. പക്ഷെ സദ്ദാം ഹുസൈന്‍ അമേരിക്ക് പറഞ്ഞതു മുഴുവന്‍ ചെവിക്കൊണ്ടില്ല . 

അതോട സദ്ദാമിനെ സ്ഥാനഭ്രഷ്ടനാക്കാനായി അമേരിക്കയുടെ അടുത്ത നീക്കം. കുവൈറ്റ് ആക്രമണ േത്താടെ സദ്ദാമിനെതരെയുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂടി. ഒടുവില്‍ അമേരിക്കയിലെ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ പിടഞ്ഞു വീണതോടെ, പൂര്‍ണ്ണതോതിലുള്ള നീക്കങ്ങള്‍ സദ്ദാമിനെതിരെ ആരംഭിച്ചു . എന്നാല്‍ പത്തൊന്‍പതു പേര്‍ സൗദി അറേബ്യയില്‍ നിന്നു വന്നവരാണ് ബോംബു ചെയ്തതെന്ന കാര്യം പാടെ വിസ്മരിച്ചുകൊണ്ടാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇറാക്കിനെതിരെ നീങ്ങിയത.് ഒടുവില്‍ സദ്ദാമിനെ വലിച്ചു താഴെയിട്ടു . ഇനി സംഗതിയെല്ലാം ക്ലീന്‍ ക്ലീന്‍ എന്നു ധരിച്ച് എണ്ണ എടുക്കാനുള്ള പുറപ്പാടായപ്പോള്‍ ഇതാ വരുന്നു ഭുതം , ഐസിസ് ആയിട്ടും താലിബാനായിട്ടും, ഹമാസായിട്ടും അവരുടെ ശാഖകളും ഉപശാഖകളുമായി നിരവധി ഭീകര ഗ്രൂപ്പുകള്‍ . ഇവര്‍ക്ക് വേണ്ടുവോളം ആയുധങ്ങള്‍ റഷ്യയും ചൈനയും നല്കി. ഇതില്‍ കൂടുതല്‍ എന്തുവേണം ഭ്രാന്തിളകാന്‍ ? നിര്‍ദ്ദോഷികളായ മനുഷ്യരെ കണ്ടാല്‍ വെടിവെച്ചു കൊല്ലുകയാണ് പുതിയ വക്താക്കളുടെ ലക്ഷ്യം. കാരണം, ഞങ്ങളുടെ അമ്മ പെങ്ങന്മാരെ നിര്‍ദ്ദയം വെടിവെച്ചു കൊന്നവര്‍ക്കു കൂട്ടുനിന്നവരെ അവസരം കിട്ടുമ്പോഴെല്ലാം വേട്ടയാടും. ഇവരെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? 

തൂങ്ങിച്ചാകാന്‍ പോകുന്നവന് മഴയത്ത് കുടയുടെ ആവശ്യമെന്ത്? ഇസ്ലാമിന്റെ പേരുപയോഗിച്ച് കൊണ്ട് രാജ്യത്ത് ദുര്‍ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കേന്ദ്രമാണ് മിഡിലീസ്റ്റേന്‍ രാജ്യങ്ങള്‍ . സ്വ ന്തം രാജ്യ െത്ത ജനങ്ങള്‍ക്ക് അവിടത്തെ ഭരണതലവുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ സ്വരാജ്യ സ്‌നേഹം എങ്ങിനെ അവരില്‍ ഉണ്ടാകും? ഞങ്ങളുടെ ചെലവില്‍ തിന്നു കുടിച്ചു ജീവിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് ഒരു പറ്റംചെറുപ്പക്കാര്‍ ചിന്തിച്ചുറച്ചാല്‍, ഈ മദ്രസകളെല്ലാം അവര്‍ തകര്‍ െത്തറിയും. ഐസ്യാസ് എന്ന പുതിയ പ്രവാചകനെസ്രുഷ്ടിക്കും. അതോടെ ഇന്നിന്റെ ലോ & ഓര്‍ഡര്‍ അനുസരി ച്ചു ജീവിക്കുന്നവരെല്ലാം, കാഫിര്‍മാരായിമാറും .  രാഷ്ട്ര നേതാക്കള്‍ മനസ്സിലാക്കേണ്ട ചുവരെഴു ത്താണിത് . അമേരിക്കയില്‍ പണത്തിന്റെ അതിപ്രസരത്താല്‍ അഹങ്കാരത്തിന്റെ കൊടിമുടിയില്‍ വാഴുന്ന റിപ്പബ്ലിക്കന്‍സിനും ബാധകമാണ് ഈ ചുവരെഴുത്ത്. 

നിരവധി ഇന്നസന്റ് ആള്‍ക്കാരെ കൊന്നിട്ടും ഗണ്‍ കണ്‍ട്രോള്‍ കൊണ്ടുവരുന്നതിനു പകരം എല്ലാവരെയും ആയുധധാരികളാക്കി , തങ്ങളുടെ കീശ വീര്‍ത്തു കഴിയുമ്പോള്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഇവരുടെ ദിവാസ്വപ്നം . ഇതുതന്നെയാണ് ഇറാക്കിലും ഇവര്‍ പരീക്ഷി ച്ചത് .പക്ഷെ ഈ സൈബര്‍ യുഗത്തില്‍ പിറന്നിരിക്കുന്ന ഹൈപ്പര്‍ കുട്ടികളുടെ ഇടയില്‍ ഈനയം വില േപ്പാവില്ല. അവര്‍ ചാവേര്‍ ആകാന്‍ തീരുമാനിച്ചാല്‍, ആര്‍ക്കും അവരെ തടയാന്‍ സാധിക്കില്ല!ഇറാക്കിലെ ഐസിസ് ഭീകരരെ പിടിക്കാന്‍ അമേരിക്കന്‍ പട്ടാള െത്ത ഇറക്കണമെന്നാണ് റിപ്പബ്ലിക്കന്‍സ് ഒബാമയോട് ആവശ്യ െപ്പടുന്നത് . എന്നാല്‍ തമ്മിലടിക്കുന്നതിനിടയില്‍ അമേരിക്കന്‍ പട്ടാളം എന്തിനു ജീവന്‍ ബലികഴിക്കണം? ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി നേരിടാന്‍ അവര്‍ സ്വയം ആയുധ ധാരികളാകണം. ആവശ്യമുള്ള ആയുധങ്ങള്‍ നല്‍കാം. പക്ഷെ, പട്ടാളക്കാരെ നല്‍കില്ല. 

പ്രസിഡന്റ് ഒബാമയുടെ തീരുമാനത്തിലും പൊരു ത്തക്കേട് ! സെക്യൂരിറ്റി പ്രശ്‌നം പൊക്കിക്കാട്ടി, അമേരിക്കന്‍ ജനതയെ പേടിപ്പി ച്ച്, റിപ്പബ്ലിക്കന്‍സിനു വോട്ടുചെയ്യിക്കാനുള്ള , ജോര്‍ജ്ജ് ബുഷിന്റെ നയമാണ് അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും പയറ്റാന്‍ പോകുന്നത്. ഡമോക്രാറ്റ്‌സ് ആ ചതി തിരിച്ചറിയുമെന്ന് കരുതാം . 

ഇന്‍ഡ്യയും ഒട്ടും പിന്നിലല്ല. എല്ലാ സംസ്ഥാനങ്ങളിലും നക്‌സലൈറ്റ്‌സ് തലപൊക്കി തുടങ്ങി. കാരണം അവര്‍ പട്ടിണി കിടന്നു മടുത്തു. ജീവിക്കുന്നതില്‍ ഭേദം മരിക്കുകയാണ്, അവരും ചി ന്തിച്ചു തുടങ്ങി. പട്ടിണി പാവങ്ങള്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ , അവരെ അതില്‍ നിന്നും പി ന്തിരിപ്പിക്കാന്‍ കനത്ത വില നല്‍കേണ്ടിവരും ! ഇന്‍ഡ്യയിലെ സാദാ ജനങ്ങള്‍ വളര ശുഭാപ്തി വിശ്വാസത്താടെയാണ് മോദിയെ ജയിപ്പിച്ചത് . പക്ഷെ നിരാശയാണ് ഫലം! അദ്ദേഹത്തിന്റെ മൗനാനുവാദ േത്താടെ തോഗഡിയകള്‍ എന്തും ചെയ്യാനാണ് ഒരുമ്പാട്. ദാദ്രി സംഭവം പോലെ അരുകൊലകള്‍! അതിനെല്ലാം ഉത്തരം പറയാന്‍ പ്രധാനമന്തിയെ കിട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപി ച്ചു കഴിഞ്ഞു. എ െന്താരു പ്രതിബദ്ധത! ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍, ഇരുസഭകളിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടന തിരുത്തിയെഴുതി മതേതരത്വം പോലും തൂത്തെറിയാനാണ് ബിജെപി പ്ലാന്‍ ചെയ്തിരുന്നത്. ഇത്തരം നാലാംകിട നേതാക്കള്‍ ഭരണം കയ്യാളിയാല്‍ ലോക സമാധാനം എങ്ങനെകൈവരും ? രാമനമ്പലമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. ബാക്കിയുള്ള സകല ദൈവങ്ങളോടും പ്രാര്‍ത്ഥി ച്ചു കഴിഞ്ഞു. ഇനി രാമന്‍ മാത്രമെ പ്രസാദിക്കാനുള്ളു . 

അതോടെ ഇന്‍ഡ്യയുടെ ബാലാരിഷ്ഠതകളെല്ലാം മാറും. എന്തൊരു ശുഷ്ക്കിച്ച ചിന്താഗതി! ബുദ്ധിയുള്ള നേതാക്കള്‍ അവിടെ ഉണ്‌ടെങ്കില്‍ മസ്ജിത് ഇരുന്ന സ്ഥാനത്ത് തക്ഷശിലപോലെ ഒരു സാര്‍വ്വ ജനീന സര്‍വ്വകലാശാല ഉയരട്ടെ. എല്ലാ മതസ്ഥര്‍ക്കും തങ്ങളുടേതെന്ന് അഭിമാനിക്കാനും, പങ്കുചേരാനും , പഠിക്കാനും , സ്‌കോളര്‍ ആകാനും അവസരം നല്‍കുന്ന സര്‍വ്വകലാശാല! ഇന്നു ലോകത്ത് അസ്സമാധാനം വിളമ്പുന്ന സകല നേതാക്കന്മാരും സമാധാനം തേടി അവിടെ എ ത്തും. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്‍ഡ്യയുടെ വിളമ്പരം ലോകത്തിനു മുമ്പില്‍ തെളിയിക്കപ്പെടും , ആയുധമാണ് സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്നു കരുതുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും , ഐസിസും താലിബനും അറിവിന്റെ മുത്തുകള്‍ തേടി അവിടെ എത്തും. ഇതൊക്കെയാണ് മോദിയില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പകരം "ഗോമാതാക്കളെന്ന' ഉമ്മാക്കി പൊക്കികാട്ടി ,വര്ഗ്ഗീയ വൈരം വിളമ്പുന്ന വക്രബുദ്ധി ഇന്‍ഡ്യക്കെന്നല്ല, ഒരു രാജ്യത്തിനും യോജിച്ചതല്ല. പരാജയമായിരിക്കും ഫലം!

ജയ് ഹി­ന്ദ് .
വക്രബുദ്ധികള്‍ (കൈരളി ന്യൂയോര്‍ക്ക്)
Join WhatsApp News
George Thumpayil 2015-12-18 13:58:01
Congratulations Jose of Kairali on narrating the facts. These are all facts; real facts. Appreciate your stern opinion based on facts.
rEjIcE 2015-12-18 16:39:09

Well said/written, I AGREE ; but who are there to read / listen to/ practice this. A trial without a Respondent.( lol)  Church & state is a dangerous mix.... can be explosive.forget about all worldly things,  Just go to church on sundays, participate in 'Wholly' Sacrement , eat chicken..praise the lord, enjoy Achen's jokes; Start monday with the lataest computer,make money thru saturday, back to CHURCH  again   and go on on on on ON  ON ON ON until next X'MAS.     haha hihihihi.....   ( njan nanikkan padichu kondirikkunnu...)

My fon # 516 430 8136             

A.C.George 2015-12-18 16:39:25
Kairalee Jose..It is great. Very sharp and pinpointed the true and real facts. I agree with you one hundred percent. Keep writing...All the best.
Ninan Mathullah 2015-12-18 19:02:31
Well written-Thanks. The White- Black politics in USA can be compared to what is going on in Kerala politics. One group watches the other with fear and suspicion due to own insecurity feelings. Some Hindus in Kerala still consider themselves as the ruling class as they were in its past history. They can't tolerate other groups sitting on the chair of Chief Minister. They feel secure only when they have one of their own on the seat of power. They try to push other community members from seat of power by smear campaign or by divide and rule strategy. They have some media to support them. The same politics we can see among some USA Malayalees. They use divide and rule strategy to come to power by turning one community against the other. This is the same type of intolerance that we see nowadays with the Central Government. There the BJP is trying to go back to their good old days of Aryan Brahmin superiority. They do not understand that they are racing against time.- pure stupidity. Time has changed. Nobody win by racing against time. They brainwashed a few leaders of Ezhavas by playing the religion card.. These Ezhavas dream of a better tomorrow under the old masters.- just a day dream. Those who do not learn from history are condemned to repeat it.
Anthappan 2015-12-19 04:03:45

Welcome back Matthulla.   This article is not well written.  The author used every opportunity to blame U.S.A (and Europe) for all the problems in the Middle East which is unpatriotic. Many Malayalees make their living, build their church, run their press, worship their god yet utilize the opportunity stab this nation from back. Why can’t you go back to Kerala and live in the pig pit with the leaders in that state instead of bringing moronic leaders from Kerala and entertain them her.     Before Europeans came into picture, the kings and the religious groups in Middle East worked hand in hand to exploit their own people.  Every nation has vested interest so does America.  If Middle Eastern countries opened up their door for Westerners then there must be a reason for that.   Europeans and Americans helped them to explore oil, refined and bought it and they benefited out of it and catered their luxurious life.  As it is everywhere, the wealth of a country is controlled by a small percentage of the people and rest of the population depends on the bread crumps falling from the table of the rich to survive.  But, America is better than many other countries where ordinary hardworking people can have a decent life with a job, a roof on their head and other basic necessities.   If you are not an Indian American go back to Kerala and live in that ditch created by the crooked politicians, religious leaders, and people without energy (Oommen Chandy is a bha bha bhubha and thanks to Donald Trump).

As usual, Mathulla is sneaking in by praising the article and blaming RSS for all the trouble in India.  RSS, Christians,  Muslims,  and all other religion has same problem and that is that they think each one of them are superior to the other one.   Mathulla; didn’t you see the part where the author says that the Brits took the land of Palestinians given to Jews and created Israel?  Is it the same thing the former Iranian President said?  He said the Europeans can easily resolve the problem by moving Israel from Middle East place them in their back yard.   If the Brits created Israel then the birth place of Jesus is in question!   Be prudent Mr. Mtthulla before you spit out your wisdom.  

Ninan Mathullah 2015-12-19 08:19:52

What Anthappan wrote here is not my view points. The formation of Israel was prophesied hundreds of years before Christ through Prophet Isaiah. (49:1-9). Here the chapter is addressed to the islanders which refer to the British islands. Britain was used as a tool in history. Verse 9 refers to what happened in India. Downtrodden people were liberated from the yoke of the Brahmin upper class and kings had to bow before them. Exactly as prophesied here it played out in history. What is going to happen in future will be also as prophesied in Bible. Soon the whole world will be under a super power. I am a proud US citizen. That doesn’t mean that I approve everything some of their leaders do in their self interest. A subject can be viewed from different angle. When you write, you can write only one thing at a time. So please do not misunderstand what I wrote.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക