Image

മാലിന്യപ്രശ്‌നം: കണ്ണൂരിലെ ചേലോറയില്‍ സംഘര്‍ഷം

Published on 20 January, 2012
മാലിന്യപ്രശ്‌നം: കണ്ണൂരിലെ ചേലോറയില്‍ സംഘര്‍ഷം
കണ്ണൂര്‍: തിരുവനന്തപുരത്തെ വിളപ്പില്‍ശാലയ്ക്ക് പുറമേ കണ്ണൂരിലെ ചേലോറയിലും മാലിന്യപ്രശ്‌നം ഗുരുതരമാകുന്നു. ഇവിടെ മാലിന്യം തള്ളാനെത്തുന്ന നഗരസഭയുടെ വാഹനം അമ്പതോളം വരുന്ന സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. നൂറോളം പോലീസുകാരാണ് സ്ഥലത്തെത്തിയത്. പ്രകടനമായെത്തിയ സമരക്കാര്‍ മാലിന്യവണ്ടികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ആറ് മാസത്തിനകം മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയപരിഹാരം കാണുമെന്നും അതുവരെ സമരസമിതി കാത്തിരിക്കണമെന്നുമാണ് നഗരസഭയും മന്ത്രി കെ.സി.ജോസഫും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ക്ക് യാതൊരു ഫലവുമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്നാണ് സമരസമിതിയുടെ വാദം. സി.പി.എം. സംസ്ഥാനസമിതിയംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെയുള്ള നേതാക്കളും സമരസമിതിയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക