Image

പമ്പയിലും സന്നിധാനത്തും ദുരന്തങ്ങള്‍ തടയുന്നതിന് ഏകോപനം ഊര്‍ജിതമാക്കും (അ­നില്‍ പെ­ണ്ണുക്കര)

Published on 17 December, 2015
പമ്പയിലും സന്നിധാനത്തും ദുരന്തങ്ങള്‍ തടയുന്നതിന് ഏകോപനം ഊര്‍ജിതമാക്കും (അ­നില്‍ പെ­ണ്ണുക്കര)
പമ്പയിലും സന്നിധാനത്തും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിന് വകുപ്പുതല ഏകോപനം ഊര്‍ജിതമാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ പമ്പ വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

അടുത്തിടെ ഉണ്ടായ ആന്ധ്രാ സ്വദേശിയുടെ അപകട മരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് യോഗത്തില്‍ അവതരിപ്പിച്ചു. മൃതദേഹം ആന്ധ്രപ്രദേശില്‍ കൊണ്ടുചെന്നപ്പോള്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഇനി മുതല്‍ നിയോഗിക്കും. മൃതദേഹം എത്തിക്കേണ്ട ഇടത്തെ പോലീസ് സ്റ്റേഷനുമായി ബന്ധം സ്ഥാപിച്ച് അവരുടെ സഹായത്തോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ടുന്ന ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങളെക്കുറിച്ചും വിവരം നല്‍കും. അപകട മരണങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് 10000 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അല്ലാതുള്ള മരണങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സംസ്ഥാനത്തിനു പുറത്ത് 50000 രൂപയും സംസ്ഥാനത്തിനകത്ത് 30000 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും.

പമ്പയില്‍ രണ്ട് ലൈഫ് ഗാര്‍ഡുമാരുടെ സേവനം, 30000 രൂപയുടെ വടം എന്നിവ ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ചാലക്കയത്ത് ദുരന്ത നിവാരണം സംബന്ധിച്ച് ബോധവത്ക്കരണം തുടങ്ങി. പമ്പ അടിയന്തര വൈദ്യസഹായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ഘട്ടങ്ങളിലെ ഏകോപനത്തിനായി കരട് തയാറായിവരുന്നു. ഇത് ഉടന്‍ പ്രകാശനം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തുടര്‍ച്ചയായി അപകടമുണ്ടാകുന്ന ഇടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും പൊതുമരാമത്ത് മന്ത്രിയോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കി നീക്കം ചെയ്യുന്നതിനാല്‍ പരിസര മലിനീകരണം ഒഴിവാക്കുന്നതോടൊപ്പം ഡീസല്‍ ചെലവ് ലാഭിക്കാന്‍ കഴിയുന്നതായും യോഗം വിലയിരുത്തി.

പമ്പയില്‍ ഡി.റ്റി.പിസിയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടക ടൂറിസം കിയോസ്ക് ആരംഭിക്കാനും ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാനും അന്യദേശങ്ങളിലേക്ക് മൃതദേഹവുമായി പോകുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.

തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് എസ്.ഹരികുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേട്ട് വി.ആര്‍.മോഹനന്‍, സേഫ്‌സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.ഡി.സുനില്‍ബാബു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അയ്യ­പ്പ­ഭ­ക്തര്‍ക്ക് ദേവ­സ്വം ബോര്‍ഡിന്റെ ഇന്‍ഷ­്വ­റന്‍സ് പദ്ധതി

ശബ­രി­മല ദര്‍ശ­ന­ത്തി­നാ­യെ­ത്തുന്ന അയ്യ­പ്പ­ഭ­ക്തര്‍ക്ക് അപ­കട മരണം സംഭ­വി­ച്ചാല്‍ മര­ണ­മ­ട­ഞ്ഞ­വ­രുടെ ബന്ധു­ക്കള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. നാഷ­ണല്‍ ഇന്‍ഷ­്വ­റന്‍സ് കമ്പ­നി­യു­മായി സഹ­ക­രി­ച്ചാണ് പദ്ധതി ആവി­ഷ്ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്.

അസുഖം വന്നു മരി­ക്കു­ന്ന­വര്‍ക്ക് ഇന്‍ഷ­്വ­റന്‍സ് പരി­ര­ക്ഷ­യില്ലെ­ങ്കിലും ഭൗതി­ക­ശ­രീരം നാട്ടി­ലെ­ത്തി­ക്കാ­നും, മര­ണാ­ന­ന്തര ചട­ങ്ങു­ക­ള്‍ക്കുമായി തുക നല്‍കും. കേര­ള­ത്തി­ന­ക­ത്തുള്ള അയ്യ­പ്പ­ഭ­ക്ത­രുടെ ബന്ധു­ക്കള്‍ക്ക് 30000 രൂപയും ഇത­ര­സം­സ്ഥാന സ്വാ­മി­ഭ­ക്ത­രുടെ ആശ്രി­തര്‍ക്ക് 50000 രൂപയും നല്‍കും. അപ­ക­ട­ത്തില്‍ പരിക്ക് പറ്റി­യാല്‍ 10000 രൂപയും നല്‍കും. സന്നി­ധാ­നത്തു ഡ്യൂ­ട്ടി­യി­ലുള്ള ദിവ­സ­വേ­ത­ന­ക്കാര്‍ അട­ക്ക­മുള്ള എല്ലാ ദേവ­സ്വം ജീവ­ന­ക്കാര്‍ക്കും, ശബ­രി­മ­ല­യില്‍ സേവ­ന­മ­നു­ഷ്ഠി­ക്കുന്ന വിവിധ വകുപ്പു­ദേ­്യാ­ഗ­സ്ഥ­ര്‍ക്കും ഇന്‍ഷ­്വ­റന്‍സ് ആനു­കൂ­ല്യം ലഭിക്കും. ശബ­രി­മല ക്ഷേത്ര­നട തുറ­ക്കു­ന്ന­തിന് 48 മണി­ക്കൂര്‍ മൂമ്പ് തുടങ്ങി നട തുറ­ന്നി­രി­ക്കുന്ന ദിവ­സ­ങ്ങ­ളിലും നട അട­ച്ച് 48 മണി­ക്കൂ­റി­നു­ള്ളിലും സംഭ­വി­ക്കുന്ന അപ­ക­ട­ക­ങ്ങള്‍ക്കാണ് ഇന്‍ഷ­്വ­റന്‍സ് ലഭി­ക്കു­ക. ശബ­രി­മ­ല­യുടെ 25 കിലോ­മീ­റ്റര്‍ ചുറ്റ­ള­വില്‍ സംഭ­വി­ക്കുന്ന അത­്യാ­ഹി­ത­ങ്ങള്‍ ഇന്‍ഷ­്വ­റന്‍സിന്റെ പരി­ധി­യില്‍ വരും. എരു­മേലി മുതല്‍ സന്നി­ധാനം വരെയുള്ള റോഡ്,കാന­ന­പാത എന്നി­വയും ചെങ്ങ­ന്നൂര്‍, കോട്ട­യം, തിരു­വല്ല എന്നീ റെയില്‍വേ സ്റ്റേഷ­ന്‍ മുതല്‍ പമ്പ­വ­രെയുള്ള പാതയെയും ഇന്‍ഷ­്വ­റന്‍സ് പരി­ധി­യില്‍ ഉള്‍പ്പെ­ടു­ത്തി­യി­ട്ടുണ്ട്. കൂടാതെ പുല്‍മേ­ട്, മക­ര­ജേ­്യാതി ദര്‍ശനം ലഭി­ക്കുന്ന പ്രദേ­ശ­ങ്ങ­ളെ­യും ഇന്‍ഷ­്വ­റന്‍സ് പരി­ധി­യിലാണ്. 

അ­യ്യ­പ്പ­ഭ­ക്തര്‍­ക്ക് ദേ­വ­സ്വം­ബോര്‍­ഡിന്റെ താ­മ­സ­സൗ­കര്യം ആ­ശ്ര­യ­മാ­കുന്നു

സന്നി­ധാ­നത്ത് അയ്യ­പ്പ­ദര്‍ശ­ന­ത്തി­നാ­യി­യെ­ത്തുന്ന ഭക്തര്‍ക്ക് ദേവ­സ്വം ബോര്‍ഡിന്റെ താമ­സ­സൗ­ക­ര്യം ആശ്ര­യ­മാ­കു­ന്നു. ഓരോ ദി­വ­സവും അന­വധി ഭക്ത­രാണ് ദേ­വസ്വം ബോര്‍­ഡി­ന്റെ താമസസൗ­കര്യം പ്ര­യോ­ജ­ന­പ്പെ­ടു­ത്തുന്ന­ത്. സ­ന്നി­ധാ­ന­ത്തെ­ത്തു­ന്ന ഭ­ക്തര്‍ക്ക് ഏ­ത് സ­മ­യവും മു­റി­യെ­ടു­ക്കാ­നുള്ള സം­വി­ധാ­ന­മാ­ണ് സന്നി­ധാനം അ­േക്കാ­മ­ഡേ­ഷന്‍ ഓ­ഫീ­സില്‍ ഒ­രു­ക്കി­യി­രി­ക്കു­ന്ന­ത്.

സ­ന്നി­ധാ­ന­ത്ത് അക്കോ­മ­ഡേ­ഷന്‍ ഓഫീ­സിന്റെ കീഴില്‍ അ­ഞ്ഞൂ­റി­ല­ധികം മു­റി­ക­ളാ­ണ് നില­വിലുള്ളത്. 250 രൂപ മു­തല്‍ 1600 രൂ­പാ­വ­രെ­ വാ­ട­ക­യു­ള്ള മു­റി­കളുണ്ട്. മു­റി­യെ­ടു­ക്കു­ന്ന സ­മ­യം മു­തല്‍ 12 മ­ണി­ക്കൂര്‍ സ­മ­യ­ത്തേ­ക്കാ­ണ് മു­റി­ അനു­വ­ദി­ക്കുക. ആ­ദ്യ­ത്തെ 12 മ­ണി­ക്കൂ­റി­നു­ശേ­ഷവും മു­റി ആ­വ­ശ്യ­മു­ണ്ടെ­ങ്കില്‍ നാ­ലു­മ­ണി­ക്കൂര്‍ ചേ­ര്‍­ത്ത് 16 മ­ണി­ക്കൂര്‍ സ­മ­യ­ത്തേ­ക്ക് മു­റി­യെ­ടു­ക്കാം. തു­ടര്‍ന്നും മു­റി ഒ­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ അ­ടു­ത്ത 12 മ­ണി­ക്കൂ­റേ­ക്കു­ള്ള വാ­ട­ക ഈടാക്കും. മു­റി­ല­ഭി­ക്ക­ണ­മെ­ങ്കില്‍ സെ­ക്യു­രി­റ്റി ഡെ­പ്പോ­സി­റ്റ് ആ­വ­ശ്യ­മാ­ണ്. മു­റി അനു­വ­ദിച്ചു ­ക­ഴി­ഞ്ഞാല്‍ അ­േക്കാ­മ­ഡേ­ഷന്‍ ഓ­ഫീ­സില്‍ നി­ന്ന് ല­ഭി­ക്കു­ന്ന ര­സീ­തു­മാ­യി നിര്‍­ദേ­ശി­ക്കു­ന്ന കെ­ട്ടി­ട­ങ്ങ­ളില്‍­ച്ചെ­ന്ന് കെ­യര്‍ ടേക്ക­റെ സ­മീ­പി­ച്ചാല്‍ മു­റി­യു­ടെ താ­ക്കോല്‍ ല­ഭി­ക്കും. മു­റി ഒ­ഴി­യു­മ്പോള്‍ താ­ക്കോല്‍ കെ­യര്‍ ടേക്ക­റെ ഏല്‍­പ്പി­ച്ച് മു­റി ഒ­ഴി­യു­ന്ന സമ­യം ര­സീ­തി­ന്റെ മ­റു­വശ­ത്ത് എ­ഴു­തി വാ­ങ്ങി അ­േക്കാ­മ­ഡേ­ഷന്‍ ഓ­ഫീ­സില്‍ ഏല്‍­പ്പി­ക്കു­മ്പോള്‍ ഡെ­പ്പോ­സി­റ്റ് തു­ക തി­രി­കെ നല്‍­കും. മു­റി ആ­വ­ശ്യ­മു­ള്ള­വ­ര്‍­ക്ക് നേ­രിട്ടും ഓണ്‍­ലൈന്‍­വ­ഴിയും ­ മു­റി ബു­ക്കു­ചെ­യ്യാ­നു­ള്ള സൗ­ക­ര്യ­മുണ്ട്. travancoredevaswomboard.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈ­നായി ബുക്ക് ചെയ്യാം

സുര­ക്ഷ­യ്‌­ക്കൊ­പ്പം ശു­ചീ­ക­ര­ണ­വു­മാ­യി എന്‍­ഡി­ആര്‍­എഫും ആര്‍­എ­എ­ഫും

സ­ന്നി­ധാ­ന­ത്തി­ന്റെ അ­യ്യ­പ്പ­ഭ­ക്ത­രു­ടെയും സു­ര­ക്ഷ­യ്‌­ക്കൊ­പ്പം ശൂ­ചീ­ക­ര­ണവും ഏ­റ്റെ­ടു­ത്ത് എന്‍­ഡി­ആര്‍­എഫും ആര്‍­എഎ­ഫ് വി­ഭാഗം മാതൃ­ക­യാ­കുന്നു. സ­ന്നി­ധാന­ത്ത് സു­ര­ക്ഷ­യ്­ക്ക് നി­യോ­ഗി­ച്ചി­രി­ക്കു­ന്ന എന്‍­ഡി­ആര്‍­ഫ്, ആര്‍­എ­എ­ഫ് ഉ­ദ്യോ­ഗ­സ്ഥ­രാ­ണ് ശ­ബ­രി­മ­ല ശു­ചീ­ക­ര­ണ­പ­ദ്ധ­തിയാ­യ പു­ണ്യം­പൂ­ങ്കാവ­നത്തിന്റെ ഭാഗമാ­യി ശു­ചീ­ക­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍­പ്പെ­ടു­ന്ന­ത്. ദി­വസേ­ന രാ­വി­ലെ ഒന്‍പത് മണി­മു­തല്‍ ഒരു മണി­ക്കൂ­റാണ് ശു­ചീ­ക­ര­ണ­പ്ര­വര്‍­ത്തനം. ശ­ബ­രി­മ­ല­യി­ലെ എല്ലാ സ­ദ്­പ്ര­വൃ­ത്തി­ക­ളിലും പ­ങ്കെ­ടു­ക്കാന്‍ ക­ഴി­യുന്ന­ത് അയ്യപ്പസേ­വ­യാ­യി­ട്ടാണ് കാ­ണു­ന്ന­തെ­ന്ന് ഉ­ദ്യോ­ഗ­സ്ഥര്‍ പറ­ഞ്ഞു.

സ­ന്നി­ധാന­ത്തെ ഭ­ക്തി­സാ­ന്ദ്ര­മാ­ക്കി ആര്‍­എഎ­ഫ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഭ­ക്തി­ഗാ­ന­സന്ധ്യ

സ­ന്നി­ധാ­ന­ത്തെ ഭ­ക്തി­സാ­ന്ദ്ര­മാ­ക്കി ഇ­ത്ത­വ­ണയും ആര്‍­എഎ­ഫ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഭ­ക്തി­ഗാ­ന­സന്ധ്യ നടന്നു. ഇന്ന­ലെ (ഡി­സം­ബര്‍ 15) വൈ­കിട്ട് ശ്രീ­ധര്‍­മ്മാ­ശാ­സ്­ത്രാ­ ഓ­ഡി­റ്റോ­റി­യ­ത്തി­ല്‍ ന­ട­ന്ന സം­ഗീ­ത­സ­ന്ധ്യ­യിലാ­ണ് അ­യ്യ­പ്പ­സ്­തു­തി­ക­ളും ഭ­ക്തി­ഗാ­ന­ങ്ങളും ആ­ല­പിച്ച് ഉ­ദ്യോ­ഗ­സ്ഥ­ര്‍ സ­ന്നി­ധാ­നത്തെ ഭ­ക്തി­സാ­ന്ദ്ര­മാ­ക്കി­യ­ത്. ഭ­ക്തി­ഗാ­നങ്ങള്‍ക്ക് അക­മ്പ­ടി­യായി അയ്യപ്പഭ­ക്ത­രു­ടെ ശ­ര­ണം­വി­ളി­കളും ഉ­യര്‍­ന്ന­ു. 

എല്ലാ­വര്‍­ഷ­വും ആര്‍­എഎ­ഫ് ഉ­ദ്യോ­ഗ­സ്ഥര്‍ സ­ന്നി­ധാന­ത്ത് സു­ര­ക്ഷ­യ്‌­ക്കെ­ത്തു­മ്പോള്‍ ക­ലാ­പ­രി­പാ­ടി­കള്‍ അ­വ­ത­രി­പ്പി­ക്കു­ക പ­തി­വാണ്. ക­ഴി­ഞ്ഞ വര്‍­ഷം ഭ­ക്തി­ഗാ­ന­സു­ധ­യ്‌­ക്കൊപ്പം ത­മി­ഴ്‌­നാ­ട്ടി­ലെ ക­ലാ­രൂ­പമാ­യ ക­ര­കാ­ട്ടം അ­വ­ത­രി­പ്പി­ച്ച­തും ശ്ര­ദ്ധേ­യ­മാ­യി­രുന്നു. കോ­യ­മ്പ­ത്തൂര്‍ മ­ഹാ­ലിം­ഗ­പു­രം ആ­സ്ഥാ­ന­മാ­യു­ള്ള 105 ബ­റ്റാ­ലിയനിലെ 150 ഓ­ളം ഉ­ദ്യോ­ഗ­സ്ഥ­രാ­ണ് സ­ന്നി­ധാനത്ത് സേ­വ­ന­മ­നു­ഷ്ഠി­ക്കു­ന്നത്.

കാ­യം­കു­ളം ക­റ്റാ­നം സ്വ­ദേ­ശിയായ ഡെ­പ്യു­ട്ടി ക­മാന്‍ഡന്റ് മ­ധു.ജി.നാ­യ­രു­ടെ നേ­തൃ­ത്വ­ത്തി­ലാണ് സംഘം സന്നി­ധാ­നത്ത് സുരക്ഷാ ചുമ­തല നിര്‍വ്വ­ഹി­ക്കു­ന്ന­ത്. 

മകരവിളക്ക് കഴിഞ്ഞ് ശബരിമല പൂര്‍ണമായി ശുചിയാക്കും

മകരവിളക്ക് കഴിഞ്ഞ് മൂന്നാം ദിവസം ശബരിമലയും പമ്പയും പൂര്‍ണമായി ശുചിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗുരുസ്വാമിമാരെ ക്ഷണിച്ചുവരുത്തി ശബരിമലയെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുതെന്നും ശുചിയായി സൂക്ഷിക്കണമെന്നും അറിയിച്ച് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബിനില്‍ കൊട്ടയ്ക്കാട് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രകാശനം, കാനറ ബാങ്ക് നല്‍കുന്ന ഒരു ലക്ഷം തുണി സഞ്ചികളുടെ ഏറ്റുവാങ്ങലും പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു.

അമൃതാനന്ദമയീമഠം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാവും മകരവിളക്കിനുശേഷം പമ്പയും സന്നിധാനവും ശുചിയാക്കുക. ശബരിമലയും പരിസരവും തീര്‍ഥാടനകാലം കഴിഞ്ഞ് മാലിന്യം നിറയുന്നത് തടയാനാണ് ഈ നടപടി. ഗുരുസ്വാമിമാരെ ക്ഷണിച്ച് ആദരിച്ചശേഷമാകും ശബരിമലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക. പൂജാദികര്‍മങ്ങള്‍, ഭക്ഷണശാലകളിലും മറ്റുമുണ്ടാകുന്ന ചൂഷണത്തിനെതിരെ അറിയിപ്പ് നല്‍കേണ്ടവിധം, എന്നിവയ്‌ക്കൊപ്പം പമ്പയില്‍ തുണി എറിയുന്നത് ആചാരമല്ലെന്നും കെട്ടുനിറയ്ക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്നും ഉള്‍പ്പെടെ സമഗ്രമായ വിവരങ്ങളായിരിക്കും നല്‍കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ശുചിത്വം പാലിക്കണമെന്ന സന്ദേശം നല്‍കാനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി നല്‍കുന്ന കാനറ ബാങ്കിന്റെ സംരംഭം പുണ്യകര്‍മമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ ബിനില്‍ കൊട്ടയ്ക്കാടിന് ഉപഹാരം നല്‍കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദരിച്ചു.

പമ്പ മലിമാക്കരുതെന്ന ബോധവത്ക്കരണം നല്‍കി പ്രതിജ്ഞയെടുപ്പിച്ച് ഭക്തരുടെ ഒപ്പ് ശേഖരിക്കുന്ന കൗണ്ടറില്‍ ദിനംപ്രതി 3000 വരെ ഭക്തര്‍ എത്തുന്നതായും പമ്പയില്‍ തുണി ഒഴുക്കുന്നതു കുറയുന്നതായിവന്ന വാര്‍ത്തകള്‍ സന്തോഷകരമാണെന്നും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ബോധവത്ക്കരണ ചിത്രത്തിന്റെ സി.ഡികള്‍ ചാലക്കയത്ത് വീഡിയോ സംവിധാനമുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍ വിതരണം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.

തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ടി.വി. ദുരൈ പാണ്ടി, സീനിയര്‍ മാനേജര്‍ കൃഷ്ണകുമാര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ബിജേഷ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍, ലെയ്‌സണ്‍ ഓഫീസര്‍ സരസ്വതിയമ്മ, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍ എന്നിവര്‍ സംബന്ധി­ച്ചു.
പമ്പയിലും സന്നിധാനത്തും ദുരന്തങ്ങള്‍ തടയുന്നതിന് ഏകോപനം ഊര്‍ജിതമാക്കും (അ­നില്‍ പെ­ണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക