Image

പഴങ്കഥയില്‍ നിറയും പുതുമ (ക­വിത: ഗീതാ രാജന്‍)

Published on 17 December, 2015
പഴങ്കഥയില്‍ നിറയും പുതുമ (ക­വിത: ഗീതാ രാജന്‍)
നിന്നെ ഓര്‍ക്കുന്നു എന്‍ ചുണ്ടുകള്‍ 
വിരല്‍ തുമ്പുകള്‍, കണ്ണുകളും !
മാധവികുട്ടി യുടെ പഴങ്കഥയില്‍ 
ഉടക്കി കിടക്കുന്നു എന്നില്‍ നിന്നും 
അടര്‍ന്നു പോയ മനസ്സ് ! 

എന്റെ കണ്ണാ....
കാത്തിരിക്കുകയായിരുന്നു ഞാന്‍ 
കാലത്തിന്‍ നാല്‍കവലയില്‍ 
നമ്മള്‍ കണ്ടു മുട്ടിയ ആ നാളുകളെ 
വീണ്ടുമൊന്നെടുത്തണിയുവാന്‍! 

പ്രണയത്തിന്റെ ഇരടികള്‍ക്ക് 
താളമാകുന്ന നെഞ്ചിടിപ്പുകളില്‍..
വൃന്ദാവന രാധയായ് ഒരിക്കല്‍ കൂടി 
നിന്നില്‍ അലിഞ്ഞില്ലാതാകുവാന്‍!

ഓടാകുഴലിന്റെ നാദ മാധുര്യത്തില്‍
നിന്നിലേക്ക്­ ഉണരുകയാണ് ഞാന്‍ 
നിന്റെ വിരല്‍ തുന്പിന്‍ താളത്തില്‍ 
ആനന്ദ നൃത്തമെന്നില്‍ നിറയുകയാണ് !

എന്നിട്ടും കണ്ണാ ഓരോ തവണയും 
എന്നെ വിട്ടു പോവുകയാണല്ലോ നീ 
പരിണയം പ്രണയത്തെ കൊല്ലുമെന്ന് 
അന്നേ നിനക്ക് അറിയാമായിരുന്നുവല്ലേ?

(കടപ്പാട് : മാധവികുട്ടിയുടെ "ഒരു പഴ­ങ്കഥ")
പഴങ്കഥയില്‍ നിറയും പുതുമ (ക­വിത: ഗീതാ രാജന്‍)
Join WhatsApp News
വിദ്യാധരൻ 2015-12-18 07:16:23
സ്ഫലീകരിക്കപ്പെടാത്ത പ്രണയ  സങ്കല്പ്പങ്ങൾക്കും   ആഗ്രങ്ങൾക്കും (കാമം) ഇച്ഛാപൂര്‍ത്തി കണ്ടെത്താൻ കണ്ണൻറെ ചുണ്ടുനേയും, ഓടകുഴലിനെയും ഒക്കെ സ്ത്രീകൾ വാഴ്ത്തി സ്തുതിക്കാറുണ്ട് .  അതുകൊണ്ട് സ്ത്രീകളിൽ നിന്ന് സമൂഹത്തിനു വലിയ ശല്യം ഇല്ല.   പുരുഷന്മാരുടെ ഇഷ്ട ദേവനാകട്ടെ  ആകട്ടെ കാമദേവനും.  അഞ്ചമ്പനെ  ഇഷ്ട ദേവനാക്കിയ പുരുഷവർഗ്ഗത്തിന്  പഞ്ചബാണങ്ങളുമായി കറങ്ങി നടന്ന്   സൂര്യനെല്ലി പൂക്കളെവേട്ടയാടിയും , സീറ്റിന്റെ അടിയിലൂടെ വിരലുകൊണ്ട് സ്ത്രീകളുടെ ചന്തിക്ക് കുത്തിയും, ഐസ് ക്രീം പാർലറുകളിൽ കറങ്ങിയും  സരിതമാരോത്തു ശയിച്ചും സമൂഹത്തിന്റെ സമാധാനം കെടുത്താനുള്ള അവസരം കൂടുതലാണല്ലോ  . 

എന്തായാലും കണ്ണൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ സ്ത്രീവർഗ്ഗം പുരുഷന്മാരുമായി ചേർന്ന് നാടിന് ശാപമായി തീർന്നേനെ 

ആശാന്റെ ലീലയുടെ അവസാന സ്ർഗ്ഗത്തിൽ പറയുന്നതുപോലെ പ്രണയം ഇതുകൊണ്ട് അവസാനിക്കുന്നില്ല. അത് 'പഴങ്കതയിൽ നിറയും പുതുമയായി '  പുനർജനിച്ചുകൊണ്ടേയിരിക്കും 

"ആരും തോഴിയുലകിൽ മറയു-
                ന്നില്ല; മാംസം വെടിഞ്ഞാൽ 
തീരുന്നില്ലീ പ്രണയജഡിലം 
               ദേഹിതൻ ദേഹബന്ധം 
പോരും ഖേദം പ്രിയ സഖി , ചിരം 
                വാഴ്ക മാഴ്കാതെ വീണ്ടും 
ചേരും നാം കേൾ വിരതഗതിയാ
              യില്ല സംസാരചക്രം "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക