Image

ദിവ്യ സന്ദേശം (ക­വിത: മനോജ്­ തോമസ്­, അഞ്ചേരി)

Published on 17 December, 2015
ദിവ്യ സന്ദേശം (ക­വിത: മനോജ്­ തോമസ്­, അഞ്ചേരി)
യേശുരാജന്‍ ഭൂവില്‍
വന്നു പിറന്ന രാവില്‍
മാലഖമാരന്നു പാടി..
സ്‌തോത്ര ഗാനങ്ങള്‍ അന്നു പാടി..

ലോകൈക രക്ഷകനാകും
ഉണ്ണി യേശു ഇന്നീ...
പുല്‍ക്കുട്ടിന്‍ നാഥനായി
കന്യാമേരിയില്‍ ഭൂജാതനായി .

യേശു രാജന്‍ ഭൂവില്‍
വന്നു പിറന്ന രാവില്‍
മാലഖമാരന്നു പാടി
സ്‌തോത്ര ഗാനങ്ങള്‍ അന്നു പാടി...

ദേവേശ, ദേവേശ
മണ്ണില്‍ മനുജര്‍ക്കു ദീപം
നീയല്ലൊ നീയല്ലൊ
സ്‌നേഹത്തില്‍ നാഥനാം രാജന്‍ .

കൈകള്‍ കൂപ്പി നില്‍പ്പൂ
നിന്‍ തിരു സവിതേ രാജാ
പാപികളയവര്‍ ഞങ്ങള്‍
പാപ മോചനം നീ നല്‍കൂ ദേവാ .

പാവങ്ങള്‍ നിന്‍ മുന്‍പില്‍
കൈകള്‍ കൂപ്പി നില്‍പ്പൂ..
സ്‌നേഹത്തിന്‍ നിര്‍മാല്ല്യ
പൂക്കള്‍ ചൂടി നില്‍പ്പൂ ..

ആശാദീപം നീയെ
ആശ്രയമായ നാഥാ..
പാരിന്‍ നാഥന്‍ നീയെ
യേശു ലോക രാജാ ..

യേശു രാജന്‍ ഭൂവില്‍
വന്നു പിറന്ന രാവില്‍
മാലഖമാരന്നു പാടി
സ്‌തോത്ര ഗാനങ്ങള്‍ അന്നു പാടി.. 
Join WhatsApp News
vayanakaran 2015-12-17 09:12:16
വിദ്യാധരൻ മാഷ് എവിടെ? ഇത് ഒരു വെറുംവായ്പ്പാട്ടല്ലെ? ഇതിനെ കവിത എന്ന് വിളിക്കാമോ? കവി മനോജ് ക്ഷമിക്കുക
ഇതിനെ കവിതയെന്നു വിളിക്കാൻ വിഷമമുണ്ട് ഒരു പാട്ടെന്നോ
, സ്തോത്രമെന്നോ ,
പ്രാർഥനയെന്നോ
വേറെ എന്ത് വിളിച്ചാലും, കവിതയെന്ന
പവിത്ര നാമം (കാര്യം യേശുവിനെക്കുരിച്ചാണെങ്കിലും)
ഉപയോഗിക്കരുതെ . അമേരിക്കൻ മലയാള
സാഹിത്യകാരന്മാർ എന്ത് പറയുന്നു. പ്രത്യേകിച്ച  ശ്രീ മനോഹരും ശ്രീ വാസുദേവും
വിദ്യാധരൻ 2015-12-17 13:15:57
ആയിരക്കണക്കിന് വർഷം പഴക്കമുള്ള വിവിധ ഭാഷകളിലെ കാവ്യരചനകളെ പരിശോധിക്കുമ്പോൾ ഒന്ന് വ്യക്തമാണ്.  അവയെല്ലാം ഒരച്ചടക്കത്തിനു വിധേയപ്പെട്ടു നിന്നുകൊണ്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്.  കവിത ലയാനുസാരിയും താളബദ്ധിതവും സൗന്ദര്യാനുഭൂതി ഉളവാക്കാൻ പോരുന്നതുമായിരിക്കണം. ഭാഷ,  പ്രതീകാത്മകത, സ്വരസൗഷ്ഠവം എന്നിവ കവിതയുടെ പ്രത്യകതയാണ്. കാവ്യഭംഗിയില്ലാത്ത വ്യാജമാത്രാർഥകമായ ഭാഷയുടെ സ്ഥാനത്ത് കാവ്യഭംഗിയുള്ള അർത്ഥത്തെ ആവാഹിക്കാൻ കഴിവുള്ളതായിരിക്കണം . ഇനി വായനക്കാർ തീരുമാനിക്കുക ഇത് കവിതയാണോ അതോ വായിൽ തോന്നിയത് കോതക്ക് പാട്ടാണോ എന്ന് ?
A.C.George 2015-12-17 20:25:44
Hallo, Dear Vdhydharan Master, welcome back. Hope you had a nice vacation in India? Any way we missed you a lot. Hope you will make needed fireworks during this Xmas & New Year season. All the best wishes to you and all our commentators.
അഞ്ചേരി 2015-12-17 21:46:23
വിദ്യധരൻ  മാഷ് , VAYANAKARAN  ചേട്ടൻ    ക്ഷമിക്കുക - ഇത്   വെറും  ഒരു  CHRISTMAS  SONG  മാത്രമാണ്,  കവിത അല്ല  ( വെറും .. പൊട്ടാസ്  അല്ലെങ്കിൽ  ഓലപടക്കം , വേണമെകിൽ  പാരടി  എന്നും  പറയാം, ഏതു  പാട്ടിന്ടെ  എന്ന്  കണ്ടു  പിടിക്കുവാൻ  ശ്രമിക്കുക  ( വളരെ പ്രശസതമായ   ഒരു പാട്ട്  ആണ്   ) ).. കവിതാ  ഭാവം തുളുബുന്ന  മനോഹരമായ  കൃതികൾ   ഞാൻ  പിന്നീട്  അയക്കാം.   അപ്പോൾ  ലയാനുസാരിയും, താളബദിധവുമായ    വിമർശനവും  അഭിപ്രായവും  താങ്കൾ ഉൾപ്പെടയുള്ള    എല്ലാ  സഹൃദരായ  വായനക്കാരിൽ  നിന്നും   പ്രതീക്ഷിക്കുന്നു .
Observer 2015-12-18 07:52:42
എ.സി ജോർജ്ജ് പറഞ്ഞത് ശരിയാണ്. പ്രതികരണ കോളം ഉണർന്നത് ഇപ്പോഴാണ്. വെടികെട്ട്, പൂരപാട്ട്‌, അമിട്ട് കൂടാതെ ചിലവന്മാർക്ക് ഭ്രാന്തുപിടിക്കുന്നത്‌ കാണാനും രസമാണ്.   
GEORGE V 2015-12-18 11:57:27
ഇതിനെ ഒരു കാരോൾ പാട്ട് എന്ന് വിളിക്കാൻ പറ്റില്ല. മാലാഖയും പുൽകൂടും മാത്രം അല്ലെ ഉള്ളൂ. ബാക്കി എല്ലാം എവിടെ ?  മഞ്ഞു, മൂന്നു രാജാക്കന്മാർ, പൊന്നും മൂറും കുന്ടിരിക്കം, ആട്ടിടയന്മാർ, നക്ഷത്രങ്ങൾ, പിന്നെ കുറെ ലല്ല ലാ ഇതൊന്നും ഇല്ലാത്ത കാരോൾ പാട്ടോ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക