നിയതിയുടെ താളം- ജോസന്‍ ജോര്‍ജ്ജ്
SAHITHYAM
20-Jan-2012
ജോസന്‍ ജോര്‍ജ്ജ്, ഡാളസ്സ്
SAHITHYAM
20-Jan-2012
ജോസന്‍ ജോര്‍ജ്ജ്, ഡാളസ്സ്

കാറ്റിനൊരു താളം
കടലിനൊരു താളം
കനവുകണ്ടുണരുന്ന
കരളിനൊരു താളം.
മഴപൊഴിയും താളം
മദകരമാം താളം
മഴപെയ്തു നനയുന്ന
മണ്ണിനൊരു താളം.
ചെറുതോണി തുഴയുമ്പോള്‍
പുഴയിലൊരു താളം.
ചെറുവണ്ടു മുരളുമ്പോള്‍
പൂവിനൊരു താളം.
മൊഴിയിലൊരു താളം
മിഴിയിലൊരു താളം.
മിഴിനനഞ്ഞൊഴുകുമാ-
ഉറവിനൊരു താളം.
അകലെയൊരു താളം
അരികെയൊരു താളം
അകലുന്ന മനസ്സുകള്‍ -
ക്കൊരു വിരഹതാളം.
ചിരിമാഞ്ഞ ചുണ്ടില്‍
വീണടിയുന്ന താളം.
ചിരകാല സ്വപ്നങ്ങള്‍
തകരുന്ന താളം.
കവിതയുടെ താളം
ശ്രുതിമധുരമാം താളം
കവിഹൃദയമുരുകി-
ത്തിളയ്ക്കുന്ന താളം.
പ്രകൃതിയുടെ താളം
പ്രശാന്തമാം താളം
പ്രകൃതിയുടെ വികൃതിക്കു
സംഹാര താളം.
പിറവിതന്‍ താളം
പുതുപുലരിതന്‍ താളം
ജനിമരണമില്ലാത്ത
നിയതി തന്‍ താളം.
Josen364@gmail.com
കടലിനൊരു താളം
കനവുകണ്ടുണരുന്ന
കരളിനൊരു താളം.
മഴപൊഴിയും താളം
മദകരമാം താളം
മഴപെയ്തു നനയുന്ന
മണ്ണിനൊരു താളം.
ചെറുതോണി തുഴയുമ്പോള്‍
പുഴയിലൊരു താളം.
ചെറുവണ്ടു മുരളുമ്പോള്‍
പൂവിനൊരു താളം.
മൊഴിയിലൊരു താളം
മിഴിയിലൊരു താളം.
മിഴിനനഞ്ഞൊഴുകുമാ-
ഉറവിനൊരു താളം.
അകലെയൊരു താളം
അരികെയൊരു താളം
അകലുന്ന മനസ്സുകള്‍ -
ക്കൊരു വിരഹതാളം.
ചിരിമാഞ്ഞ ചുണ്ടില്‍
വീണടിയുന്ന താളം.
ചിരകാല സ്വപ്നങ്ങള്‍
തകരുന്ന താളം.
കവിതയുടെ താളം
ശ്രുതിമധുരമാം താളം
കവിഹൃദയമുരുകി-
ത്തിളയ്ക്കുന്ന താളം.
പ്രകൃതിയുടെ താളം
പ്രശാന്തമാം താളം
പ്രകൃതിയുടെ വികൃതിക്കു
സംഹാര താളം.
പിറവിതന്‍ താളം
പുതുപുലരിതന്‍ താളം
ജനിമരണമില്ലാത്ത
നിയതി തന്‍ താളം.
Josen364@gmail.com

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments