Image

ന്യൂയോര്‍ക്കില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം

റെജി വലിയകാല Published on 16 December, 2015
ന്യൂയോര്‍ക്കില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ന്യൂയോര്‍ക്കിലുള്ള വിവിധ ഇടവകകളുടെ സഹകരണത്തോടെ ഡിസംബര്‍ 27-ാം തീയ്യതി ഞായറാഴ്ച വൈകീട്ട് 4.30 നു ക്യൂന്‍സിലുള്ള ഗ്ലെനോക്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ് റൈറ്റ്.റവ.ഡോ. ജോണ്‍സി ഇട്ടി ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ മാറ്റ് കൂട്ടുവാന്‍ ന്യൂയോര്‍ക്കിലെ വിവിധ ഇടവകളിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍, ഡാന്‍സ്, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ  അരങ്ങേറും ന്യൂയോര്‍ക്കിലെ പ്രധാന ഗായകസംഘമായ സച്ചിന്‍ റോയി നയിക്കുന്ന 'His Voice' കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗായകസംഘം എന്നിവര്‍ ശ്രുതിമധുരമായ ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് റവ.സാമുവേല്‍ ഉമ്മന്‍, വൈസ് പ്രസിഡന്റ് റവ.ഫാ.ജോണ്‍തോമസ്, ലേ.വൈസ് പ്രസിഡന്റ് ജോസഫ് തോമസ്(റെജി) സെക്രട്ടറി, സിബുജേക്കബ്, ട്രഷറര്‍-ജീന്‍സന്‍ പത്രോസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. പ്രോഗ്രാമിന്റെ വിജയത്തിനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഏബ്രഹാം സി തോമസ്, പ്രിയങ്ക തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. സ്വാഗത സംഘത്തിന്റെ നേതൃത്വം ജോയിന്റ് സെക്രട്ടറി കോശി കുഞ്ഞുമ്മന്‍ ജോയിന്റ് ട്രഷറര്‍ ഗീവര്‍ഗ്ഗീസ് മാത്യൂസ് എന്നിവര്‍ നിര്‍വഹിക്കുന്നു. ജോഷ് ലി വര്‍ഗ്ഗീസ്, ഗ്രേസി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഗായകസംഘം പ്രവര്‍ത്തിക്കുന്നു. അനുഗ്രഹകരമായി നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷത്തിലേക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

ന്യൂയോര്‍ക്കില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക