Image

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാ­ല­യ­ത്തില്‍ കുടും­ബ­വര്‍ഷാ­ച­രണ സമാ­പനം നട­ത്ത­പ്പെട്ടു

ജോണി­ക്കുട്ടി പിള്ള­വീ­ട്ടില്‍ Published on 16 December, 2015
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാ­ല­യ­ത്തില്‍ കുടും­ബ­വര്‍ഷാ­ച­രണ സമാ­പനം നട­ത്ത­പ്പെട്ടു
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്ത­ലിക് ദേവാ­ല­യ­ത്തില്‍ കുടുംബ വര്‍ഷാ­ച­ര­ണ­ത്തിന്റെ സമാ­പനം വൈവി­ധ്യ­മാര്‍ന്ന പരി­പാ­ടി­ക­ളോടെ നട­ത്ത­പ്പെ­ട്ടു. ഒരു­വര്‍ഷ­ക്കാലം നീണ്ടു­നിന്ന വിവിധ പരി­പാ­ടി­കള്‍ക്കു­മാണ് ഡിസം­ബര്‍ 13­-ന് സമാ­പ­നം­കു­റി­ച്ച­ത്. 

രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാ­ന­യില്‍ ഫാ. തോമസ് മുള­വ­നാല്‍, ഫാ. സുനി പടി­ഞ്ഞാ­റേ­ക്ക­ര, ഫാ. പോള്‍ ചാലി­ശേ­രി, ഫാ. ജോസ് ചിറ­പ്പു­റ­ത്ത്, ഫാ. ജോസ് പള്ളി­ത്താ­ഴ­ത്ത് എന്നി­വര്‍ കാര്‍മി­ക­രാ­യി­രു­ന്നു. ദിവ്യ­ബ­ലി­ക്കു­ശേഷം കുടുംബ വര്‍ഷ­ത്തില്‍ വിവാ­ഹി­ത­രാ­യ­വ­രേയും കുഞ്ഞു­ങ്ങള്‍ ഉണ്ടാ­യ­വ­രേ­യും, വിവാ­ഹ­വാര്‍ഷികം ആഘോ­ഷി­ക്കു­ന്ന­വ­രേ­യും, പുതു­ത­ല­മു­റ­യിലെ നാലില്‍കൂ­ടു­തല്‍ കുട്ടി­ക­ളുള്ള മാതാ­പി­താ­ക്ക­ളേയും സന്യ­സ്ത­ര­യുടെ മാതാ­പി­താ­ക്ക­ളേയും ആദ­രി­ച്ചു. 

മയാമി സെന്റ് ജൂഡ് ദേവാ­ല­യ­ത്തി­ലേക്ക് സ്ഥലം­മാ­റി­പ്പോ­കുന്ന സെന്റ് മേരീ­സിലെ അസി­സ്റ്റന്റ് വികാരി ഫാ. സുനി പടി­ഞ്ഞാ­റേ­ക്ക­രയ്ക്ക് തദ­വ­സ­ര­ത്തില്‍ യാത്ര­യ­യപ്പ് നല്‍കി. ഇട­വ­കയെ പ്രതി­നി­ധീ­ക­രിച്ച് ട്രസ്റ്റി കോര്‍ഡി­നേ­റ്റര്‍ റ്റിറ്റോ കണ്ടാ­ര­പ്പള്ളി പ്രസം­ഗി­ച്ചു. തുടര്‍ന്ന് കേര­ള­ത്തിലെ ഭവ­ന­ര­ഹി­ത­രായ ഏതാനും പേര്‍ക്ക് ഭവനം നിര്‍മ്മി­ക്കു­ന്ന­തി­നായി ഫണ്ടു­ശേ­ഖ­രണം നട­ത്ത­പ്പെ­ട്ടു. 

പാരീഷ് ഹാളില്‍ നട­ത്ത­പ്പെട്ട കുടും­ബ­വര്‍ഷാ­ച­രണ സമാ­പന സമ്മേ­ള­ന­ത്തില്‍ വികാരി ഫാ. തോമസ് മുഴ­വ­നാല്‍ സ്വാഗതം ആശം­സി­ച്ചു. സഭ­യുടെ അടി­സ്ഥാന ഘട­ക­മായ കുടും­ബ­ത്തിന്റെ പ്രധാന്യം എടു­ത്തു­പ­റ­ഞ്ഞു­കൊണ്ട് ഫാ. പോള്‍ ചാലി­ശേ­രി, ജെന്‍സണ്‍ കൊല്ലാ­പ­റ­മ്പില്‍ എന്നി­വര്‍ നട­ത്തിയ പ്രഭാ­ഷ­ണ­ങ്ങള്‍ ഏവ­രു­ടേയും പ്രശംസ പടി­ച്ചു­പ­റ്റി. ചട­ങ്ങു­കള്‍ക്ക് മോടി കൂട്ടു­വാന്‍ മനോ­ഹ­ര­മായ കലാ­പ­രി­പാ­ടി­കള്‍ തദ­വ­സ­ര­ത്തില്‍ നട­ത്ത­പ്പെ­ട്ടു. ഒരു­വര്‍ഷ­ക്കാലം നീണ്ടു­നിന്ന കുടും­ബ­വര്‍ഷാ­ച­രണ പരി­പാ­ടി­കള്‍ വിജ­യ­പ്ര­ദ­മാ­ക്കു­വാന്‍ സഹാ­യി­ക്കു­കയും സഹ­ക­രി­ക്കു­കയും ചെയ്ത എല്ലാ­വര്‍ക്കും കോര്‍ഡി­നേ­റ്റര്‍ ജോണി തെക്കേ­പ­റ­മ്പില്‍ നന്ദി പ്രകാ­ശി­പ്പി­ച്ചു. 

തുടര്‍ന്ന് ഇട­വ­ക­യുടെ കരോള്‍ ഗാനാ­ലാ­പ­നവും സ്‌നേഹ­വി­രുന്നും നട­ത്ത­പ്പെ­ട്ടു. ഇട­വക സെക്ര­ട്ടറി സാബു മഠ­ത്തില്‍പ്പ­റ­മ്പില്‍ പരി­പാ­ടി­യുടെ മാസ്റ്റര്‍ ഓഫ് സെറി­മ­ണി­യാ­യി­രു­ന്നു. ക്രമീ­ക­ര­ണ­ങ്ങള്‍ക്ക് പാരീഷ് എക്‌സി­ക്യൂ­ട്ടീ­വ്, ഫാമിലി ഇയര്‍ കമ്മിറ്റി അംഗ­ങ്ങള്‍, സിസ്റ്റേഴ്‌സ് എന്നി­വര്‍ നേതൃത്വം നല്‍കി.
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാ­ല­യ­ത്തില്‍ കുടും­ബ­വര്‍ഷാ­ച­രണ സമാ­പനം നട­ത്ത­പ്പെട്ടുമോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാ­ല­യ­ത്തില്‍ കുടും­ബ­വര്‍ഷാ­ച­രണ സമാ­പനം നട­ത്ത­പ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക