Image

കോഴിക്കോട്ട് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി

Published on 20 January, 2012
കോഴിക്കോട്ട് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി
കോഴിക്കോട്: ചില പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കൊടി. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് മുസ്‌ലീം വേട്ട അവസാനിപ്പിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ പ്രതിഷേധം.

രാവിലെ ഒന്‍പത് മണിയോടെ സില്‍വര്‍ ഹില്‍സ് സ്‌കൂളിന്റെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ പാറോപ്പാടി ജങ്ഷനില്‍ വെച്ചാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ കാറിന് നേരെ എത്തിയത്. എരഞ്ഞിപ്പാലത്തിനടുത്ത് വെച്ചും സമാനസംഭവം ആവര്‍ത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക