Image

മുല്ലപ്പെരിയാര്‍ : പെന്തക്കോസ്ത് കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.

Published on 20 January, 2012
മുല്ലപ്പെരിയാര്‍ : പെന്തക്കോസ്ത് കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
ന്യൂയോര്‍ക്ക് : മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയും, വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് നോര്‍ത്ത് അമേരിക്കയിലെ അന്‍പതിനായിരത്തിലധികം വരുന്ന മലാളി പെന്തക്കോസ്ത് വിശ്വാസികളെ പ്രതിനിധീകരിച്ച് പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനു കത്ത് അയച്ചു.

അഞ്ചു ജില്ലകളിലായി മുപ്പത്തഞ്ചു ലക്ഷം പേര്‍ തങ്ങളുടെ ജീവനു വേണ്ടി കേഴുമ്പോള്‍ സംസ്ഥാനങ്ങളുടെ നിസംഗതയും പിടിവാശിയും ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ സാമാന്യബുദ്ധി കാണിക്കണമെന്ന്, പ്രസിഡന്റ് റവ.ഡാനിയേല്‍ സാമുവേല്‍ , വൈസ് പ്രസിഡന്റ് ജോയി തുമ്പമണ്‍ , ജനറല്‍ സെക്രട്ടറി ഷാജി മണിയാറ്റ്, ജോ.സെക്രട്ടറി ഫിലിപ്പ് ഡാനിയേല്‍ , ട്രഷറാര്‍ രാജന്‍ ആര്യപ്പള്ളി, മീഡിയ കോര്‍ഡിനേററര്‍ നിബു വെള്ളവന്താനം എന്നിവര്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള കേരള ജനതയുടെ ഈ ധര്‍മ്മ പോരാട്ടത്തില്‍ പ്രാര്‍ത്ഥിക്കുവാനും പങ്കാളികളാവാനും കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സെക്രട്ടറി ഷാജി മണിയാറ്റ് പറഞ്ഞു. കൗണ്‍സില്‍ മീഡിയ സെക്രട്ടറി നിബു വെള്ളവന്താനം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

വാര്‍ത്ത അയച്ചത്: നിബു വെള്ളവന്താനം
മുല്ലപ്പെരിയാര്‍ : പെന്തക്കോസ്ത് കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക