Image

നുരഞ്ഞു പതയുന്ന ദ്രാവകം സൃഷ്ടിക്കുന്ന യുദ്ധം - ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 15 December, 2015
നുരഞ്ഞു പതയുന്ന ദ്രാവകം സൃഷ്ടിക്കുന്ന യുദ്ധം - ഏബ്രഹാം തോമസ്
അയോവ: നിരോധം മറികടക്കാന്‍ പ്രധാനമായും മോര്‍മണ്‍  വിശ്വാസികളുള്ള അയോവ സംസ്ഥാനത്ത് റെസ്‌റ്റോറന്റുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. 'ദ സോഡ വാര്‍ ഓഫ് 2015' എന്ന പേര് നിവാസികള്‍ക്ക് സുപരിചിതമായിക്കഴിഞ്ഞു. അമേരിക്കന്‍ ഫോര്‍ക്ക്, പ്രോവ പ്രദേശങ്ങളിലാണ് മദ്യത്തിനും കോഫിക്കുമെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധം മൂലം മറ്റു നുരഞ്ഞു പതയുന്ന ദ്രാവകങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചിരിക്കുന്നത്.

സോഫ്ട് ഡ്രിങ്ക് ഷോപ്പുകളായി അറിയപ്പെടുന്ന ഈ കടകളില്‍ മിശ്രിതങ്ങള്‍ ഉണ്ടാക്കുന്നത് 'വിദഗ്ധ'രാണ്. സോഡലിഷ്യസികുലപ്രിയപാനീയം തേങ്ങ സിറപ്പില്‍ ഡോക്ടര്‍ പെപ്പറിന്റെ ഷോട്ടുകള്‍ ചേര്‍ക്കുന്നതാണ്. പഴയഹോളിവുഡ് വെസ്‌റ്റേണുകളില്‍ കണ്ടിരുന്നതുപോലെ ഡ്രൈവ് ത്രൂകളില്‍ നിരയായി നില്‍ക്കുന്ന വാഹനങ്ങള്‍ കാണാം. ഒരു ചെറിയ ജനാലയിലൂടെ അകത്തുനിന്ന് ഓര്‍ഡര്‍ നല്‍കിയതിനനുസരിച്ച് പല വലിപ്പത്തിലുള്ള കപ്പുകളില്‍ പല രുചികളിലുള്ള പാനീയങ്ങള്‍ പുറത്തേയ്ക്ക് നല്‍കുന്നത് നിര്‍ബാധം തുടരുന്നു. എട്ട് ഔണ്‍സ് മുതല്‍ നാല്‍പത്തിനാല് ഔണ്‍സ് വരെ ഈ ലായനിയുടെ കപ്പുകള്‍ പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഈ കടകള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ഡേര്‍ട്ടി സോഡഷോപ്‌സ് എന്നാണ്. യൂട്ട സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി ഇവ മാറിക്കഴിഞ്ഞിരിക്കുന്നു. വിവിധ ഘടകങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന, വിവിധ രുചികളില്‍ ലഭിക്കുന്ന പാനീയത്തില്‍ മദ്യം, കോഫി, പഞ്ചസാര എന്നിവ അവയുടെ തനത് രൂപത്തില്‍ ചേര്‍ക്കുന്നില്ല. സംസ്ഥാനത്തിന്റെ താല്‍പര്യം മാനിച്ചാണിത്. സോഡലിഷ്യസില്‍ ഏറ്റവും പ്രിയം എക്‌സ്ട്രാ ഡേര്‍ട്ടി സെക്കന്‍ഡ് വൈഫിനാണ്. മൗണ്ടന്‍ ഡ്യൂവും ഫ്രൂട്ട്‌സിറപ്പുകളും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഒരല്പം മുന്നോട്ട് പോയാല്‍ കാണുന്ന സ്പിരിച്ചല്‍ ഉപഭോക്താക്കള്‍ക്ക് പ്രിയം മിഷണറിയാണ്(സ്‌പ്രൈറ്റും ടൈഗര്‍ ബ്‌ളെഡ് സിറപ്പും കോക്കനട്ട് ക്രീമും ചേര്‍ന്നത്).

കടകള്‍ ധാരാളമായി വര്‍ധിച്ചപ്പോള്‍ വലിയ രണ്ട് ശൃംഖലകളായ സോഡലിഷ്യസും സ്പിഗും തമ്മില്‍ ഡേര്‍ട്ടി എന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലി വഴക്കായി. പാനീയത്തില്‍ രുചി നല്‍കുന്ന ചേരുവ ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ഡേര്‍ട്ടിപ്രയോഗം തങ്ങള്‍ക്ക് മാത്രം ഉള്ളതാണെന്ന് സ്പിഗ് പറയുന്നു. തങ്ങള്‍ ഇത് 2013 ല്‍ ട്രേഡ് മാര്‍ക്ക് ആക്കിയതാണെന്നും പറയുന്നു. ഈ പ്രശ്‌നം ഉന്നയിച്ച് സോഡലിഷ്യസിനെതിരെ ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. സ്പിഗ് ഈ വിശേഷണം ഉപയോഗിക്കുന്നതിന് വളരെ മുമ്പ് തന്നെ ഡേര്‍ട്ടി പ്രയോഗം ഉണ്ടായിരുന്നു എന്നാണ് സോഡലിഷ്യസിന്റെ മറുവാദം. ഉദാഹരണമായി അവര്‍ ഡേര്‍ട്ടിമാര്‍ട്ടിനിയുടെ കാര്യവും എടുത്തുപറയുന്നു.

മോര്‍മോണുകള്‍ ചില്ലറ കുസൃതിത്തരങ്ങള്‍ കാട്ടുന്ന മേഖലകളില്‍ ഒന്നാണിത്. ഇതിനെതിരെ കേസു കൊടുത്തത് ബാലിശമാണെന്നും തുടര്‍ന്ന് വാദിക്കുന്നു. സാധാരണ മോര്‍മോണുകള്‍ തന്നെ മോഷ്ടാവ് എന്നു വിളിക്കുമ്പോള്‍ താന്‍ അത് കാര്യമായി എടുക്കാറില്ല എന്ന് സോഡലിഷ്യസിന്റെ ഉടമസ്ഥരില്‍ ഒരാളായ കെവിന്‍ ഔവര്‍നിഗ് പറഞ്ഞു. രണ്ടു ശൃംഖലകളുടെയും ബിസിനസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊടിപൊടിക്കുകയാണ്. ഉച്ച കഴിഞ്ഞ് ഒരല്പം പഞ്ചസാര പതയുന്ന പാനീയത്തിന് കൊതിക്കുന്ന വീട്ടമ്മമാരും കുറെസമയം സൊറ പറഞ്ഞിരിക്കുവാന്‍ ആഗ്രഹിക്കുന്ന സ്‌ക്കൂള്‍ കുട്ടികളും നിത്യസന്ദര്‍ശകരാണ്. സ്വിഗിന്റെ 10 കടകളും ഒരോ പൂള്‍ പാറ്റിയോകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. മിഠായി നിറത്തിലുള്ള മേശകളും നിവര്‍ത്തിവച്ച ഭീമന്‍ കുടകളും ഇവിടെയുണ്ട്. സോഡലിഷ്യസ് കുറെക്കൂടി ശാന്തമായ അന്തരീക്ഷം നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് അകത്തിരുന്നോ ഡൈവ്ത്രൂയിലോ ടെയോസോഡ, ആസ്വദിക്കാം. 44 ഔണ്‍സ് സോഡയുടെ വില രണ്ട് ഡോളറാണ്. രണ്ട് ശൃംഖലകളിലെയും വില ഒന്നാണ്. കൂടുതല്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് രണ്ടു കൂട്ടരും ഇളവുകള്‍ നല്‍കുന്നു. മദ്യവും കോഫിയും പാടില്ല, പഞ്ചസാര ഇഷ്ടപ്പെടുന്നത് പാപമാണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഡേര്‍ട്ടിസോഡ തന്നെ ശരണം.

നുരഞ്ഞു പതയുന്ന ദ്രാവകം സൃഷ്ടിക്കുന്ന യുദ്ധം - ഏബ്രഹാം തോമസ്
Join WhatsApp News
PPCherian 2015-12-15 12:21:17
Really good and informative article..congratulations AbrahamThomasSir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക