Image

ക്രിസ്തുമസ്ഗാനം (രാജു ജോയ്, ന്യൂജേഴ്‌സി)

Published on 14 December, 2015
ക്രിസ്തുമസ്ഗാനം (രാജു ജോയ്, ന്യൂജേഴ്‌സി)
(മാനെന്നും വിളിക്കില്ല എന്നരീതി)

മാലാഖപറഞ്ഞല്ലോ­­­
മാലാഖപറഞ്ഞല്ലോ
മറിയത്തിന്‍മകനായി
മന്നവന്‍പിറക്കുമെന്നു
പാരിതില്‍
മന്നവന്‍പിറക്കുമെന്നു(മാലാഖ )

ഉന്നതെനിന്നുമിന്നു
മണ്ണിതില്‍വന്നനിന്നെ
ഉണ്ണിശോഎന്നുവിളിക്കും
നിന്നെഞങ്ങള്‍
ഉണ്ണിശോഎന്നുവിളിക്കും
പാടാനുംവരുന്നിതാ
ആടാനുംവരുന്നിതാ
കാലിത്തോഴുത്തുതേടി
ഇന്നിതാകാലിത്തോഴുത്തു തേടി(മാലാഖ )

അംബരെവന്നുദിച്ച
താരകംനോക്കിയിതാ
വിദ്ദ്വാന്മാര്‍ഗമിച്ചീടുന്നു
ഇന്നിതാ
വിദ്ദ്വാന്മാര്‍ഗമിച്ചീടുന്നു
കാലിത്തൊഴുത്തില്‍കണ്ട
താരകംകണ്ടിടയര്‍
ഗാനങ്ങള്‍പാടിടുന്നു
ഇന്നിതാ
ഗാനങ്ങള്‍പാടിടുന്നു (മാലാഖ )
ക്രിസ്തുമസ്ഗാനം (രാജു ജോയ്, ന്യൂജേഴ്‌സി)
Join WhatsApp News
വായനക്കാരൻ 2015-12-14 12:17:14
ഉള്ളില്‍ കടന്നു കരള്‍, 
കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും, 
നിന്നെ ഞാന്‍ കള്ളിപ്പെണ്ണെന്നു വിളിക്കും.
പാടാനും വരില്ല ഞാന്‍, 
ആടാനും വരില്ല ഞാന്‍
പാടത്തിന്‍ പച്ചക്കിളിയെ, ചുറ്റിടാം,
പാടത്തിന്‍ പച്ചക്കിളിയെ.
മാനെന്നും ....  
(നീലക്കുയിൽ - പി. ഭാസ്കരൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക