Image

ന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ഫാമിലി നൈറ്റ് വര്‍ണ്ണാഭയമായി

Published on 13 December, 2015
ന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ഫാമിലി നൈറ്റ് വര്‍ണ്ണാഭയമായി
ന്യൂ യോര്‍ക്ക് നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ തറവാട് പള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ഫാമിലി നൈറ്റ് ഓറന്‍ഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍് വിവിധ കലാപരിപാടികളോട് കൂടി കൊണ്ടാടി.

സെക്രട്ടറി മോഹന്‍ ചിറയില്‍ സ്വാഗതം ആശംസിച്ചു. ക്‌നാനായ സമുദായത്തിന്റെ നോര്‍ത്ത് അമേരിക്ക, കാനഡ, യുറോപ്പ് മേഖലയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ സില്‍വാനോസ് തിരുമേനി ചടങ്ങുകളെ ആശിര്‍വദിച്ചു ഉല്‍ഘാടനം ചെയ്തു.
ഇടവക വികാരി ബഹു ജേക്കബ് ഉള്ളാട്ടില്‍ അച്ചന്‍ ഇടവക അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിനെ അഭിനന്ദിച്ചു സംസാരിച്ചു.
കൈരളി റ്റി.വി (അമേരിക്ക) മാനേജിംഗ് ഡയറക്റ്റര്‍ ജോസ് കാടാപുറം ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. യുവ പ്രതിഭകള്‍ മികച്ച പ്രകടനം കാഴ്ച വച്ചു

ജിനാ ജോര്ജ്, റയന്‍ ജോയി, സ്‌നേഹ, ലിയ, നേത്തന്‍, ലെവിന്‍, സാറ, ലില്ലി മുതലായവരുടെ നൃത്ത പരിപാടികളും മോഹന്‍ ചിറയില്‍, ജിഷ തോമസ്, സ്‌നേഹ, ലിയ, ലെവിന്‍, അലീന, എവിന്‍ , ബിജു പുതുവീട്ടില്‍ പടിയില്‍ എന്നിവരുടെ സംഗീത പരിപാടികളും കലാ സന്ധ്യക്ക് മിഴിവേകി
സിംഗ് എലൊങ്ങ് മ്യൂസിക് വെയവ് എന്ന് പേരിട്ട അച്ചന്‍ കുഞ്ഞ് കോവൂരിന്റെ സംഗീത പരിപാടിയും ഈ കലാ സന്ധ്യക്ക് മാറ്റു കൂട്ടി.

ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും തദവസരത്തില്‍ നടന്നു.
ട്രഷറാര്‍ ബിജു പുതു വീട്ടില്‍ പടിയില്‍ നന്ദി പ്രകാശനം നടത്തി. മാസ്റ്റര്‍ ഓഫ് സെറിമണി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അച്ചന്‍ കുഞ്ഞു കോവൂര്‍ ആയിരുന്നു .
സ്‌നേഹ വിരുന്നോടെ ചടങ്ങുകള്‍ക്ക് സമാപനമായി . 
ന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ഫാമിലി നൈറ്റ് വര്‍ണ്ണാഭയമായി ന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ഫാമിലി നൈറ്റ് വര്‍ണ്ണാഭയമായി ന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ഫാമിലി നൈറ്റ് വര്‍ണ്ണാഭയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക