Image

ബംഗ്ലാദേശില്‍ സൈനീക അട്ടിമറി പരാജയപ്പെട്ടു; രണ്ടു പേര്‍ അറസ്റ്റില്‍

Published on 19 January, 2012
ബംഗ്ലാദേശില്‍ സൈനീക അട്ടിമറി പരാജയപ്പെട്ടു; രണ്ടു പേര്‍ അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശില്‍ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി. തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന്‌ ഷെയ്‌ഖ്‌ ഹസീന സര്‍ക്കാരിനെ അട്ടിറിക്കാനുള്ള ശ്രമത്തിന്റെ പേരില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരായ രണ്ടു പേരെ അറസ്റ്റു ചെയ്‌തു.

മുന്‍ സൈനീക ഉദ്യോഗസ്ഥരുടെ അട്ടിമറി ശ്രമം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍തന്നെയാണ്‌ ചോര്‍ത്തിയത്‌. ഏറെക്കാലം സൈനിക ഭരണത്തിലായിരുന്ന ബംഗ്ലാദേശില്‍ 2009 ഓടെയാണ്‌ ഷെയ്‌ഖ്‌ ഹസീന സര്‍ക്കാര്‍ അധികാരമേറ്റത്‌. മതതീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സൈന്യത്തിലെ 16 ഉദ്യോഗസ്ഥരും രണ്ട്‌ മുന്‍ ഉദ്യോഗസ്ഥരുമാണ്‌ അട്ടിമറി ശ്രമത്തിനു പിന്നിലെന്ന്‌ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക