Image

ഫോമാ ചിക്കാഗോ റീജിയന്‍ ആര്‍.സി.സി പ്രൊജക്ടിനു സാമ്പത്തിക സഹായം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2015
ഫോമാ ചിക്കാഗോ റീജിയന്‍ ആര്‍.സി.സി പ്രൊജക്ടിനു സാമ്പത്തിക സഹായം നല്‍കി
ചിക്കാഗോ: ഫോമാ ചിക്കാഗോ റീജിയന്റെ നേതൃത്വത്തില്‍ ആര്‍.സി.സി പ്രൊജക്ടിനു സാമ്പത്തിക സഹായം റാന്നി എം.എല്‍.എ രാജു ഏബ്രഹാമിന്റെ സാന്നിധ്യത്തില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന് ഭാരവാഹികള്‍ എല്ലാവരും ചേര്‍ന്ന് വിന്ഡം ഹോട്ടലില്‍ വച്ച് നല്‍കി.

ഫോമ എന്ന അംബ്രല്ലാ സംഘടന ഇക്കഴിഞ്ഞ ജൂലൈ അവസാനവാരം പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററുമായി (ആര്‍.സി.സി) ഒരു ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയുണ്ടായി. ഒരു ലക്ഷം ഡോളര്‍ മുതല്‍മുടക്കി കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന് ഒരു എക്‌സറ്റന്‍ഷന്‍ നിര്‍മ്മിച്ചുനല്‍കാം എന്നതായിരുന്നു കരാര്‍. കൊച്ചുകുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ട്. കൂടുതല്‍ രോഗികള്‍ എത്തുന്നതിനാല്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് സൗകര്യപ്രദമായ ഒരു ബില്‍ഡിംഗ് നിര്‍മ്മിച്ചു നല്‍കാമെന്ന് ഫോമ ഏറ്റത്. ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി ചെയ്യണമെന്നതാണ് തീരുമാനം.

ക്യാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതലായാണ് കാണപ്പെടുന്നത്. ലോകത്ത് കൂടുതല്‍ പേര്‍ക്ക് ക്യാന്‍സര്‍ ഉള്ളതായി സ്ഥിരീകരിക്കപ്പെടുന്നു. ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും ചിലതെല്ലാം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതുമാണ്. പല സാഹചര്യങ്ങളിലും രോഗാവസ്ഥ മെച്ചപ്പെടാറുണ്ട്.

ഫോമയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പല വിധത്തില്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നവയാണ്. വീടില്ലാത്തവര്‍ക്ക് വീടുവെച്ചു നല്‍കുക, വീല്‍ ചെയര്‍ നല്‍കുക, പഠനസഹായം എത്തിച്ചുനല്‍കുക എന്നിവയെല്ലാം അതില്‍പ്പെടുന്നു.

ബെന്നി വെച്ചാച്ചിറ, ബിജി ഫിലിപ്പ് (കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍), ജോസി കുരിശിങ്കല്‍, സ്റ്റാന്‍ലി കളരിക്കമുറി, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സാല്‍ബി പോള്‍ ചേന്നോത്ത്, പീറ്റര്‍ കുളങ്ങര, സുഭാഷ് ജോര്‍ജ്, പോള്‍സണ്‍ കുളങ്ങര, ജെയ്‌മോന്‍ നന്ദിക്കാട്ട്, രഞ്ചന്‍ വര്‍ഗീസ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സാം ജോര്‍ജ്, അപ്പച്ചന്‍ നെല്ലുവേലില്‍, ടോമി അംബേനാട്ട്, സാബു നടുവീട്ടില്‍, അച്ചന്‍കുഞ്ഞ് മാത്യു, വര്‍ക്കി സാമുവേല്‍ (രാജന്‍) എന്നിവര്‍ ധനസഹായം നല്‍കുകയുണ്ടായി. ഇവര്‍ക്കെല്ലാവര്‍ക്കും ഫോമാ ചിക്കാഗോ റീജിയന്റെ പേരില്‍ നന്ദി അറിയിക്കുന്നു. ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.
ഫോമാ ചിക്കാഗോ റീജിയന്‍ ആര്‍.സി.സി പ്രൊജക്ടിനു സാമ്പത്തിക സഹായം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക