ന്യൂജേഴ്സി: സെഹിയോണ്‍ കത്തോലിക് യൂത്ത് മിനിസ്ട്രി നയിക്കുന്ന യുവതീ യുവാക്കള്‍ക്കായുള്ള മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനശുശ്രൂഷ സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലായത്തില്‍ വെച്ച് വെള്ളി, ശനി, ഞായര്‍ (ഡിസംബര്‍ 11,12,13) തിയതികളിലായി നടത്തപ്പെടുന്നു. എട്ടാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഈ സ്വര്‍ഗ്ഗീയ വിരുന്നിന്റെ ധ്യാന ശുശ്രൂഷകള്‍ക്ക് പ്രമുഘ വചന പ്രഘോഷകരായ സെഹിയോണ്‍ കത്തോലിക് യൂത്ത് മിനിസ്ട്രിയിലെ ബഹു, ഫാ.ടോം തോമസ്, ഐനീഷ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.
ആദ്യ ദിവസത്തെ ധ്യാന ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ആരംഭിച്ചു 9 മണിയോടെ സമാപിക്കും. ശനിയാഴ്ചത്തെ ക്ളാസ്സുകള്‍ രാവിലെ 8 നു തുടങ്ങി വൈകീട്ട് 5 മണിയോടെ സമാപിക്കും.ഞായറാഴ്ചത്തെ ക്ളാസ്സുകള്‍ രാവിലെ 8 നു ആരംഭിച്ച് വൈകീട്ട് 5 മണിക്ക് സമാപിക്കും.
നോമ്പിനൊരുക്കമായി കുഞ്ഞുങ്ങള്‍ക്കായി നടത്തപ്പെടുന്ന മൂന്നു ദിവസത്തെ ഈ ധ്യാന ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിപ്പാനുള്ള അവസരം വേണ്ടവിധം വിനയോഗിക്കണമെന്നു ബഹു. വികാരി അച്ചന് സ്നേഹപുരസരം അറിയിക്കുന്നു. ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ഫീ അമ്പതു ഡോളര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇനിയും രജിസ്റ്റെര്‍ ചെയ്യനാഗ്രഹിക്കുന്നവര് താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്.
ഫാ. തോമസ് കടുകപ്പിള്ളില്‍ (വികാരി) 908 235 8449
സബ്രീന അലക്സ് (908 462 2277)
ജോണ്‍ നെല്ലിക്കുന്നേല്‍ (848 391 0999)
കെവിന് സ്റ്റീഫന്‍ (908 655 8574)
വിലീന വിന്‍സെന്റ് (908 839 5516)
വെബ് : www.stthomassyronj.org