Image

ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും ന്യൂസിലാന്‍ഡിലേക്കും കുടിയേറ്റത്തിന്‌ യുകെയില്‍ എക്‌സ്‌പോകള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 19 January, 2012
ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും ന്യൂസിലാന്‍ഡിലേക്കും കുടിയേറ്റത്തിന്‌ യുകെയില്‍ എക്‌സ്‌പോകള്‍
ലണ്‌ടന്‍: യുകെയില്‍ അടുത്ത മാസം ഡൗണ്‍ അണ്‌ടര്‍ ലിവ്‌, കാനഡ ലിവ്‌ എക്‌സ്‌പോകള്‍ സംഘടിപ്പിക്കുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, കാനഡ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റ അവസരങ്ങള്‍ അവതരിപ്പിക്കുന്നതിനും കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ക്ക്‌ അവ കരസ്ഥമാക്കാനുള്ള ശ്രമം തുടങ്ങുന്നതിനുമുള്ള അവസരമാണിത്‌. മികച്ച കഴിവും യോഗ്യതയും അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പായിരിക്കും നടക്കുന്നത്‌. വീസ,വര്‍ക്ക്‌്‌പെര്‍മിറ്റ്‌ തുടങ്ങിയവയുടെ നിഷ്‌പക്ഷവും നീതിയുക്തവുമായ വിവരങ്ങള്‍ നല്‍കുകയാണ്‌ എക്‌സ്‌പോയുടെ ലക്ഷ്യം.

യുകെയില്‍നിന്നു കുടിയേറ്റം നടത്തുന്നവര്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന രാജ്യങ്ങളാണ്‌ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും കാനഡയും. മൂന്നു രാജ്യങ്ങളിലും വിവിധ മേഖലകളില്‍ വ്യാപകമായി വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്‌ട്‌. ഈ സാഹചര്യത്തിലാണ്‌ ഇമിഗ്രേഷന്‍ എക്‌സ്‌പോകള്‍ യുകെയില്‍ സംഘടിപ്പിക്കുന്നത്‌. ഫെബ്രുവരി 11,12 തീയതികളില്‍ (ലണ്‌ടന്‍), 18,19 (എഡിന്‍ബറോ), 25,26 (ബിര്‍മിംഗ്‌ഹാം) എന്നീ സ്ഥലങ്ങളിലാണ്‌ എക്‌സ്‌പോ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌.

യോജിച്ച വീസകളും വര്‍ക്ക്‌ പെര്‍മിറ്റുകളും തെരഞ്ഞെടുത്ത്‌ എങ്ങനെ അപേക്ഷിക്കണമെന്നറിയാന്‍ എക്‌സ്‌പോകളില്‍ അവസരമുണ്‌ടാകും. ഓസ്‌ട്രേലിയ ആന്‍ഡ്‌ ന്യൂസിലന്‍ഡ്‌ മാഗസിന്‍, കാനഡ മാഗസിന്‍ എന്നിവ ചേര്‍ന്നാണ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ മൂന്നു രാജ്യങ്ങളിലെയും ഇമിഗ്രേഷന്‍ വകുപ്പ്‌ പ്രതിനിധികള്‍ നേരിട്ടെത്തും എന്നുള്ളതാണ്‌ എക്‌സ്‌പോയുടെ പ്രത്യേകത.

യുകെയിലുള്ള ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ മേല്‍പ്പറഞ്ഞ രാജ്യങ്ങളിലേയ്‌ക്ക്‌ കുടിയേറാന്‍ ഇതുപോലെയുള്ള എക്‌സ്‌പോ വഴിയുള്ള അവസരം മുതലാക്കാവുന്നതാണ്‌. ഏജന്റുമാരുടെ ഇത്തരം എക്‌സ്‌പോകളില്‍ നിന്നു ലഭിക്കുന്ന ബോധവത്‌കരണം മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു നല്‍കിയാല്‍ ഒരു പരിധിവരെ ഏജന്റുമാരുടെ തട്ടിപ്പില്‍ നിന്ന്‌ രക്ഷനേടാന്‍ സാധിക്കും.
ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും ന്യൂസിലാന്‍ഡിലേക്കും കുടിയേറ്റത്തിന്‌ യുകെയില്‍ എക്‌സ്‌പോകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക