Image

ന്യുസിറ്റി ലൈബ്രറി ട്രസ്റ്റി തെരഞ്ഞെടുപ്പ്: അജിന്‍ ആന്റണിക്കു വിജയം

Published on 10 December, 2015
ന്യുസിറ്റി ലൈബ്രറി ട്രസ്റ്റി തെരഞ്ഞെടുപ്പ്: അജിന്‍ ആന്റണിക്കു വിജയം
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളികളുടെ ഒരുമയും ശക്തിയും തെളിയിച്ചുകൊണ്ട് ന്യൂസിറ്റി ലൈബ്രറി തെരഞ്ഞെടുപ്പില്‍ അജിന്‍ ആന്റണി വിജയിച്ചു.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളി ട്രിസ്റ്റി ബോര്‍ഡില്‍ വീണ്ടുമെത്തുന്നത്. നേരത്തെ ടോം നൈനാന്‍, പോള്‍ കറുകപ്പള്ളില്‍, ഡോ. ആനി പോള്‍ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡില്‍ അംഗങ്ങളും പിന്നീട് ബോര്‍ഡ് പ്രസിഡന്റുമാരുമായി. ടേം ലിമിറ്റ് കാരണമാണ് അവര്‍ രംഗം വിട്ടത്. ഇന്ത്യക്കാര്‍ ജയിക്കാതിരിക്കാന്‍ കഴിഞ്ഞ തവണ കൂട്ടായ നീക്കം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഔദ്യോഗികമായ നിര്‍ത്തിയ മൂന്നംഗ പാനലില്‍ വിദ്യാര്‍ത്ഥിയായ അജിനും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ വിജയസാധ്യതയെപ്പറ്റി സംശയമില്ലായിരുന്നു. ഇതിനു പുറമെ വോട്ട് ചെയ്യാന്‍ നല്ലൊരു പങ്ക് മലയാളികള്‍ എത്തി. വൈകിട്ടത്തെ വോട്ടിംഗ് വേളയില്‍ ക്യൂവില്‍ മലയാളികളുടെ നീണ്ട നിര തന്നെയുണ്ടായി.

ക്രിമിനല്‍ ലോ വിദ്യാര്‍ത്ഥിയായ അജിന്‍ തൃപ്പൂണിത്തുറ സ്വദേശി പോള്‍ (ചാള്‍സ്) ആന്റണിയുടേയും സിമിലിയുടേയും പുത്രനാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായ അജിന്‍ രാഷ്ട്രീയ രംഗത്തെ പുത്തന്‍ വാഗ്ദാനമാണ്.

വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അജിന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി പെട്രോളിയം കോര്‍പറേഷന്‍, എ.പി പ്രോപ്പര്‍ട്ടീസ് എന്നിവയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനയുടെ യൂത്ത് റെപ്രസന്റേറ്റീവായി പ്രവര്‍ത്തിച്ചിട്ടുള്ള അജിന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പള്ളിയിലും സജീവമാണ്.

ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ പേരെ ലൈബ്രറിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതായിരിക്കും തന്റെ പ്രഥമ ചുമതലയെന്ന് അജിന്‍ പറഞ്ഞു.

1936­-ല്‍ തുടങ്ങിയ ലൈബ്രറിയുടെ വാര്‍ഷിക ബജറ്റ് നാലര മില്യന്‍ ഡോളറാണ്. ന്യൂസിറ്റി, യോങ്കേഴ്‌സ്, ബര്‍ഡോണിയ ഭാഗങ്ങളിലെ അരലക്ഷത്തോളം പേര്‍ക്ക് സേവനമെത്തിക്കുന്ന ലൈബ്രറിയില്‍ ഒന്നേമുക്കാല്‍ ലക്ഷം പുസ്തകങ്ങളുണ്ട്.

ഒമ്പതംഗ ട്രസ്റ്റി ബോര്‍ഡ് ലൈബ്രറിയുടെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല. എന്നാല്‍ പ്രധാന തസ്തികകളിലെ നിയമനം, ബജറ്റ് തുക വിതരണം, മറ്റ് നയപരമായ കാര്യങ്ങള്‍ എന്നിവയൊക്കെ ട്രസ്റ്റി ബോര്‍ഡാണ് നിര്‍വഹിക്കുന്നത്.

യുവാവായ.അജിന്റെ വിജയത്തെ മലയാളി സമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു. ടോം നൈനാന്‍, ആനി പോള്‍, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അജിന് എല്ലാവധി ആശംസകളും നേര്‍ന്നു.
ന്യുസിറ്റി ലൈബ്രറി ട്രസ്റ്റി തെരഞ്ഞെടുപ്പ്: അജിന്‍ ആന്റണിക്കു വിജയം
Join WhatsApp News
George Nadavayal 2015-12-10 16:23:10
Ajin Antony, Big adulations, Our Youth instill the hope for our community by this mode of encouraging achievements. Malayalees have to establish their places in the realm of administration,legislation and judiciary also for their identity and survival through their descendants. Encourage horizon.
Congratulations!!

All elders also deserve big hands!!

George Nadavayal
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക