Image

മനുഷ്യനെ നീ സൃഷ്ടിച്ചില്ലല്ലോ ഭഗവാനേ (കവിത: ജോര്‍ജ് നടവയല്‍)

Published on 09 December, 2015
മനുഷ്യനെ നീ സൃഷ്ടിച്ചില്ലല്ലോ ഭഗവാനേ (കവിത: ജോര്‍ജ് നടവയല്‍)
ഇതൊക്കെത്തന്നെയല്ലേ പണ്ടും ഉണ്ടായിരുന്നത്, ??
കാട്ടുതീ പോലെ
അവ സ്മാര്‍ട് ഫോണില്‍
വീശിപ്പടരാറില്ലായിരുന്നെങ്കിലും.

കാതോര്‍ത്താല്‍
നാം ചവിട്ടിനില്‍ക്കുമീ ഇടത്തിലെ
മണ്‍ത്തരികള്‍ക്കിടയിലും
എത്ര ദീനരോദനങ്ങള്‍...
എത്ര ഗദ്ഗദങ്ങള്‍.....
എത്ര നിലവിളികള്‍..
എത്ര വിലാപങ്ങള്‍....
എത്ര അലമുറകള്‍....
തൊണ്ടയില്‍ കുരുങ്ങിയ തേങ്ങലുകള്‍....

കണ്ണോര്‍ത്താല്‍
നാം ചവിട്ടിനില്‍ക്കുമീ ഇടത്തില്‍
എത്ര കന്യാചര്‍മ്മ ഭേദനങ്ങള്‍....
എത്ര വൃഷണഭേദ്യങ്ങള്‍....
എത്ര ഉടന്തടികള്‍....
എത്ര കണ്ണീര്‍പ്പുഴകള്‍..
എത്ര ചോരക്കളങ്ങള്‍...
എത്ര അണ്ഡം കിട്ടാ സ്ഖലിത ബീജങ്ങള്‍...
എത്ര പീച്ചിപ്പോയ മുലപ്പാല്‍ധാരകള്‍....
എത്ര ഭ്രൂണഹത്യകള്‍...
എത്ര ഛേദ ഗളങ്ങള്‍....
എത്ര കുത്തിത്തുരന്ന കണ്ണുകള്‍....
എത്ര പെരുവിരല്‍ ദക്ഷിണകള്‍....
എത്ര വിഷചഷകപാന മരണവിധികള്‍....
എത്ര ആരോപിതവ്യഭിചാര കല്ലേര്‍പ്പെണ്‍പിടകള്‍....
എത്ര മുള്‍ മുടികള്‍.....
എത്ര ആണിപ്പഴുതുകള്‍.....
എത്ര ചാട്ടവാര്‍ കാര്‍ന്ന മാംസങ്ങള്‍....
എത്ര ലാത്തിയുലക്കയുരുട്ടലഴികള്‍.....
എത്ര സൂചികയറ്റ നഖങ്ങള്‍.....
എത്ര കുരിശുമരച്ചോരച്ചാലുകള്‍.....
എത്ര വെള്ളിയാഴ്ച്ച കഴുത്തു വെട്ടുകള്‍.....
എത്ര ചാവേറുകള്‍.....
എത്ര മാമാങ്കങ്ങള്‍.....
എത്ര വീരമൃതൃ ജവാന്‍ വിധവകള്‍.....
എത്ര മാംസസ്‌ഫോടനങ്ങള്‍.....
എത്ര പിന്‍ കുത്തുകള്‍.....
എത്ര കുതികാല്‍ വെട്ടുകള്‍.....
എത്ര കുതിരക്കച്ചവടങ്ങള്‍.....
എത്ര തൂക്കുമരക്കയര്‍ക്കുരുക്കങ്ങള്‍.....
എത്ര മൈന്‍ ബോംബുകള്‍.....
എത്ര വാള്‍ച്ചോരദാഹങ്ങള്‍.....
എത്ര ചോരപ്പൂമ്പുഴകള്‍.....
എത്ര അസ്ത്ര ശസ്ത്ര രുധിര സമുദ്രങ്ങള്‍.....
എത്ര കോണ്‍സന്റ്രേഷന്‍ ക്യാമ്പുകള്‍.....
എത്ര ലീത്തല്‍ ഗ്യാസ്‌ചേമ്പറുകള്‍....

ഹേ; അന്നും ഇന്നും മനുഷ്യനെവിടേ...മനുഷ്യനെവിടേ.... ??
ഹേ; ശ്രീരാമാ.. ശ്രീകൃഷ്ണാ.. , ശ്രീ ബുദ്ധാ...ശ്രീയേശൂ....
എത്രയെത്ര ബലികള്‍.... ??
അന്നുമിന്നും ബലികള്‍....
ഹേ ശ്രീരാമാ.. ശ്രീകൃഷ്ണാ.. , ശ്രീ ബുദ്ധാ...ശ്രീയേശൂ....
മനുഷ്യനെ നീ സൃഷ്ടിച്ചില്ലല്ലോ ഭഗവാനേ....
സൃഷ്ടിച്ചതു കൊലയാളികളെ മാത്രമോ.. ??
കൊലയാളികള്‍ക്കുള്ള ഇരകളെ മാത്രമോ.... ??
ദൈവമേ നീ സൃഷ്ടിച്ചതു....
സഹനം കര്‍മ്മം എന്നൊരു ശവക്കച്ച മാത്രമോ.... ??
എവിടെ നിന്നീ രക്തരക്ഷസ്സുകള്‍, ഡ്രാക്കുളകള്‍ വന്നൂ ദൈവമേ? ??
മനുഷ്യനെ നീ സൃഷ്ടിച്ചില്ലല്ലോ ഭഗവാനേ (കവിത: ജോര്‍ജ് നടവയല്‍)
Join WhatsApp News
Tom abraham 2015-12-10 08:07:36

Ethra nalla nalla kavithakal,

Ethra ethra ethrakal, 


kannoth babu 2015-12-10 11:34:05
എണ്ണിയാൽ തീരാത്ത അറും പാതകങ്ങൾ, മനുഷ്യ രൂപികൾ  യഥാർത്ഥത്തിൽ   പിശാചാവേശിതർ , വരുത്തിക്കൂട്ടുന്ന ക്രൂരതകൾ , മതമേലദ്ധ്യക്ഷ്ന്മാർക്കോ  യൂ എന്നിനോ പഞ്ച ശക്തികൾക്കോ തടയാനാവുന്നില്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക