Image

ബംഗ്ലാദേശി യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച ബി.എസ്‌.എഫുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 19 January, 2012
ബംഗ്ലാദേശി യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച ബി.എസ്‌.എഫുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു
ന്യൂഡല്‍ഹി: ബംഗ്ലാദേശി യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട്‌ ബിഎസ്‌എഫ്‌ ഭടന്‍മാരെ സേനയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. കന്നുകാലികളുമായി പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ വെച്ചാണ്‌ ഇയാളെ ബി.എസ്‌.എഫുകാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയത്‌. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രാദേശികചാനലുകള്‍ സംപ്രേഷണം ചെയ്‌തിരുന്നു. കൂരമായ മര്‍ദ്ദനത്തിന്റെ അഞ്ച്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌.

സംഭവം അന്വേഷിച്ച്‌ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ബിഎസ്‌എഫ ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ വികാസ്‌ ചന്ദ്ര പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക