Image

തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴി; നിയമ ഭേദഗതി നിയമസഭ പാസാക്കി

Published on 07 December, 2015
തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴി; നിയമ ഭേദഗതി നിയമസഭ പാസാക്കി
തിരുവനന്തപുരം: തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴിയോ ചെക്കായോ നല്‍കണമെന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. ഇതില്‍ ഏതുവേണമെന്ന് തൊഴില്‍ ഉടമയ്ക്കു തീരുമാനിക്കാം. തൊഴിലാളിയുടെ ശമ്പളം, പി.എഫ്, ഇ.എസ്.ഐ, അവധി, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി 43 ഇനം വിവരങ്ങളും ബാങ്കിന് കൈമാറാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

ശമ്പളം യഥാസമയം ലഭിച്ചിട്ടുണ്ടോ, നിയമപരമായ വേതനം നല്‍കുന്നുണ്ടോ എന്നൊക്കെ തൊഴില്‍ വകുപ്പിന് പരിശോധിക്കാന്‍ അവസരം ലഭിക്കുന്ന നിയമം വിപഌകരമാണെന്നും മന്ത്രി പറഞ്ഞു. 31ന് എതിരെ 58 വോട്ടുകള്‍ക്കാണ് ഭേദഗതി പാസാക്കിയത്.
Join WhatsApp News
Salim vm 2015-12-07 20:59:00
അര്ഹമായ തൊഴിൽ വേതനവും , തൊഴിൽ സൌകര്യങ്ങളും , മാന്യമായ ഇടപെടലുകളും നടത്തേണ്ടത് അതാതു തൊഴിൽ ഉടമകളാണ് എന്ന് തൊഴിലാളികളും , തൊഴിലിനോട് മാന്യത പുലര്ത്തെണ്ടത് തൊഴിലാളിയാനെന്നും , ഓരോ വ്യക്തിയും തിരിച്ചയാത്ത കാലത്തോളം തൊഴിലിൽ നീതി നടപ്പാകുകയില്ല , തൊഴിലിന്റെ പേരില് സര്ക്കാര് നടത്തുന്ന ഈ തൊഴിൽ പ്രണയം തൊഴിലുടമകളിൽ നിന്നും തൊഴിൽ നികുതി പിരിചെടുക്കുന്നതിനുള്ള തന്ത്രമാണ് , നാം പൊതുജനം ഇത് ഗൗരവമായ തരത്തിൽ മനസ്സിലാക്കിയില്ലങ്കിൽ രാജ്യത്തെ ജനങ്ങള് തന്നെയാണ് ദുരിതം അനുഭവിക്കേണ്ടി വരിക , രാജ്യത്തിന്‌ കടം കൊടുത്തിരിക്കുന്ന കുത്തക ബാങ്കുകളുടെയും , കോര്പ്പരെട്ടുകളുടെയും കുബുദ്ധിയായിരിക്കും സര്ക്കാര് ഇത്തരം ആപല്കരമായ നടപടിക്കു പ്രേരിപ്പിച്ചിട്ടുണ്ടാകുക , നാം ജാഗ്രത പാലിക്കുക ......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക