Image

പ്രധാനമന്ത്രിക്കും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

Published on 05 December, 2015
പ്രധാനമന്ത്രിക്കും ശമ്പളം വര്‍ധിപ്പിക്കണമെന്ന്  ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച ബിജെപിയോട്  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശമ്പളം കൂട്ടിക്കോട്ടെയെന്ന് ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 

നാലിരട്ടിയായിട്ടാണ് ഡല്‍ഹിയില്‍ നിയമസഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. ശമ്പളം വര്‍ധിപ്പിച്ചതോടെ പ്രധാനമന്ത്രിയെക്കാള്‍ താന്‍ ശമ്പളം വാങ്ങുന്നയാളായെന്നാണ് കുറ്റപ്പെടുത്തുന്നത്‌. അങ്ങനെയാണെങ്കില്‍ അത് വളരെ അന്യായമാണ്. പ്രധാനമന്ത്രിക്കും ശമ്പളം വര്‍ധിപ്പിക്കേണ്ടതാണ്. ഇത്രയും കുറഞ്ഞ ശമ്പളവുമായി അദ്ദേഹം എങ്ങനെ കഴിച്ചുകൂട്ടുന്നുവെന്ന ചോദ്യം ഉയരുന്നു-കെജ് രിവാള്‍ പറഞ്ഞു.

എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന 12,000 രൂപ പ്രതിമാസ ശമ്പളം കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും. എം.എല്‍.എമാര്‍ക്ക് 50,000 രൂപ ശമ്പളവും 50,000 രൂപ നിയമസഭാ അലവന്‍സുമായി ആകെ ഒരു ലക്ഷം രൂപയായിട്ടാണ് ശമ്പളം വര്‍ധിപ്പിച്ചത്. അത് അത്രവലിയ തുകയാണോ എന്നും കെജ്രിവാള്‍ ചോദിച്ചു. അഴിമതിയിലൂടെ പണം സമ്പാദിക്കാതിരിക്കാന്‍ ആവശ്യത്തിന് ശമ്പളം നല്‍കേണ്ടതുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

Join WhatsApp News
Tom abraham 2015-12-05 07:05:07

Better to be an MLA in Delhi rather than a council member in Orange city where we get only 26400 rupees equivalent a month. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക