Image

റെനി പൗലോസിനെ ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചു.

Published on 05 December, 2015
റെനി പൗലോസിനെ ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചു.
ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റെനി പൗലോസിനെ വെസ്‌റ്റേണ്‍ റീജിയന്‍ നിര്‍ദ്ദേശിച്ചു. ഫോമയുടെ ജോയിന്റ് സെക്രട്ടറിയായും, നാഷണല്‍ കമ്മിറ്റി അംഗമായും ഇതിനോടകം കഴിവ് തെളിയിച്ച റെനിയെ, മികച്ച വ്യക്തിത്വവും കാര്യപ്രാപ്തിയുമുള്ള വനിത നേതാവായി എല്ലാ റീജിയനുകളില്‍ നിന്നുള്ളവരും പിന്തുണയ്ക്കുന്നു. ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വനിതാ പ്രാതിനിധ്യം ഏവരും അംഗീകരിക്കുന്നു. ഈ പൊതുവായ ആവശ്യത്തെ മാനിച്ചുകൊണ്ടും, സ്വന്തം വ്യക്തിത്വത്തിലുള്ള ആത്മവിശ്വാസത്തോടെ കൂടിയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുവാന്‍ താത്പര്യപ്പെട്ടത് എന്ന് റെനി അറിയിച്ചു.

സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും എപ്പോഴുംസന്തോഷത്തോടെ ഇടപെടുകയും ചെയ്യുന്ന റെനി എല്ലാവരുടേയും സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭാഗമായിക്കഴിഞ്ഞു. ജൂലൈയില്‍ നടക്കുന്ന ഫോമയുടെ ഇലക്ഷനില്‍, ജനങ്ങളുടെ സഹകരണവും സമ്മതിദാനാവകാശവും കൊണ്ട് ആ സ്ഥാനം അലങ്കരിക്കുമെന്നുള്ളതില്‍ ആര്‍ക്കും സംശയമില്ലന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ടോജോ തോമസ് അറിയിച്ചു. റെനി പൗലോസിന്റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. 'മങ്ക' അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന റെനിയും കുടുംബവും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്നു. 
റെനി പൗലോസിനെ ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചു.
Join WhatsApp News
Babu Thekkekara 2015-12-06 15:00:11
All the best Reni.  You are the best candidate for this position.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക