Image

കൂട്ടബലാത്സംഗം: ഒഡീഷ മന്ത്രി രാജിവെച്ചു

Published on 19 January, 2012
കൂട്ടബലാത്സംഗം: ഒഡീഷ മന്ത്രി രാജിവെച്ചു
ഭുവനേശ്വര്‍: ഒഡീഷ്യയില്‍ വിവാദമായ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ നവംബര്‍ 28ന് അര്‍ജുനഗോഡ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവമാണ് രാജിയിലേക്ക് നയിച്ചത്.

പ്രദീപ് മഹാരതി പ്രതിനിധാനം ചെയ്യുന്ന പിപിലി മണ്ഡലത്തില്‍ പെടുന്നതാണ് അര്‍ജുനഗോഡ. കുറ്റക്കാരായ പ്രതികളെ മന്ത്രി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കുറ്റക്കാരായവരെ മാസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതും പീഢനത്തിനിരയായി ആസ്പത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ പോലും നിഷേധിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക