Image

അബു ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്‌

Published on 19 January, 2012
അബു ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്‌
ന്യൂഡല്‍ഹി: ആദാമിന്റെ മകന്‍ അബുവിന്റെ ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. മികച്ച വിദേശ ചിത്രമാകാനുള്ള മത്സരത്തില്‍ നിന്ന് അബു പുറത്തായി. ഏറ്റവും ഒടുവില്‍ തയാറാക്കിയിട്ടുള്ള ഒമ്പത് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ആദാമിന്റെ മകന്‍ അബു ഇല്ല. ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ്‌വാന്‍) എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് കമ്മിറ്റി അഞ്ച് ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.

അബു പുറത്തായതോടെ ഓസ്‌കറില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ അവശേഷിക്കുന്നത് സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രത്തിലാണ്. ചിതത്തിലെ മൂന്നു ഗാനങ്ങളാണ് ഓസ്‌കറിനായി മത്സരിക്കുക. ജനവരി 24നാണ് അവസാന നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് ഏതൊക്കെയാണ് ശേഷിക്കുക എന്ന് അറിയാന്‍ കഴിയുക.

ഫിബ്രവരി 26നാണ് ലോസാഞ്ചലസിലെ കൊടാക് തിയേറ്ററില്‍ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ദേശീയ അവാര്‍ഡ് നേടുകയും സലിം കുമാറിന് മികച്ച നടനായും അംഗീകാരങ്ങള്‍ നല്‍കിയ ചിത്രമായിരുന്നു സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക