Image

ബൈബിള് ലിറ്ററേച്ചര് ഫോറം അവാര്ഡുകള് വിതരണം ചെയ്തു

ജോയിച്ചന് പുതുക്കുളം Published on 16 June, 2011
ബൈബിള് ലിറ്ററേച്ചര് ഫോറം അവാര്ഡുകള് വിതരണം ചെയ്തു
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഒമ്പതാമത്‌ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ കൊളോണിയല്‍ ഹില്‍ ബൈബിള്‍ ചാപ്പലില്‍ നടന്ന യോഗത്തില്‍ രണ്ടു പ്രമുഖ സാഹിത്യകാരന്മാരെ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

ധാരാളം കൃതികള്‍ മലയാളത്തിലും ഇംഗ്ലീഷിലും രചിച്ചിട്ടുള്ള ഡോ. സണ്ണി എഴുമറ്റൂരിന്‌ ഫോറം ട്രഷറര്‍ കൊച്ചുബേബിയും, പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. അലക്‌സാണ്ടര്‍ കുര്യന്‌ (ഡാളസ്‌) ഫോറം സെക്രട്ടറി മാത്യു വൈരമണും അവാര്‍ഡ്‌ നല്‍കി. അവരുടെ ഇതുവരെയുള്ള സാഹിത്യ, ആത്മീയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതിനുശേഷമാണ്‌ അവാര്‍ഡുകള്‍ നല്‍കിയത്‌. മാത്യു കുരവയ്‌ക്കല്‍ അവാര്‍ഡ്‌ ലഭിച്ചവരെ സദസ്സിന്‌ പരിചയപ്പെടുത്തി. അറ്റോര്‍ണി അറ്റ്‌ ലോ പരീക്ഷ പാസ്സായ അഡ്വ. മാത്യു വൈരണിനെ ഫോറം പ്രസിഡന്റായ ഡോ. സണ്ണി എഴുമറ്റൂര്‍ അനുമോദിച്ചു.

വാര്‍ഷിക സമ്മേളനത്തില്‍ സന്നിഹിതരായ എല്ലാവരേയും പി.റ്റി. ഫിലിപ്പ്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു. കൊച്ചുബേബി, സാംകുട്ടി ഏബ്രഹാം, അനീഷ്‌ തങ്കച്ചന്‍ എന്നിവരുടെ സ്വന്തം രചനകളായ ഗാനങ്ങളും, നിസ്സി ഫിലിപ്പ്‌ മഹാകവി കെ.വി. സൈമണിന്റെ ഒരു ഗാനവും ആലപിച്ചു.

ഡോ. അലക്‌സാണ്ടര്‍ കുര്യന്‍, സി.എം. ജോണ്‍ കുണ്ടറ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സണ്ണി എഴുമറ്റൂര്‍ യോഗത്തിന്‌ അധ്യക്ഷതവഹിക്കുകയും, മാത്യു വൈരമണ്‍ നന്ദി പറയുകയും ചെയ്‌തു. സാമുവേല്‍ തോമസ്‌, മാത്തുക്കുട്ടി മാത്യു, ചാക്കോ മത്തായി, അലക്‌സാണ്ടര്‍ ദാനിയേല്‍ എന്നിവര്‍ യോഗത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. ബൈബിള്‍ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാണിത്‌. മാത്യു വൈരമണ്‍ അറിയിച്ചതാണിത്‌.

ബൈബിള് ലിറ്ററേച്ചര് ഫോറം അവാര്ഡുകള് വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക