Image

പൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായി

അനില്‍ പെണ്ണുക്കര Published on 03 December, 2015
പൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായി
 റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ മുരുകന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ സന്നിധാനം ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായി. തുടര്‍ച്ചയായി മുപ്പതാംവര്‍ഷമാണ് മുരുകന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ സന്നിധാനത്ത് കളരിപ്പയറ്റ് പ്രദര്‍ശനം അവതരിപ്പിക്കുന്നത്. തൃശ്ശൂരില്‍ നിന്നുള്ള പൊലീസ് ഉദേ്യാഗസ്ഥരും അവരുടെ കുട്ടികളുമാണ് പങ്കെടുത്തത്.

       യോഗ,കളരിവന്ദനം, മെയ്പ്പയറ്റ്, മുച്ചാണ്‍വടിപയറ്റ്, കെട്ടുതാരിപ്പയറ്റ്, കൈകുത്തി പയറ്റ്, ചുമട്ടടി, ചെറുകത്തിപയറ്റ്, മറവെച്ചകഠാരപയറ്റ്, വാള്‍പയറ്റ്, കുന്തപയറ്റ്, മറപിടിച്ച് കുന്തപയറ്റ്, കത്തിയും തളയും പന്തപയറ്റ്, ഉറുമിപയറ്റ്, ഒറ്റപയറ്റ്, അഗ്നിനൃത്തം എന്നിവ അയ്യപ്പഭക്തര്‍ക്ക് പുത്തന്‍ അനുഭവമായി. അനുഷ്ഠാനകലയായ വിഷ്ണുമൂര്‍ത്തി, മാളികപ്പുറത്തമ്മ തെയ്യങ്ങള്‍ വട്ടേന്‍ തിരുപ്പ് സമ്പ്രദായത്തില്‍ അവതരിപ്പിച്ചു.

       അലിന്‍വാസ്, അതുല്‍വാസ്, ശങ്കര്‍ മോഹന്‍, ആഗ്നേയ് സുനില്‍ എന്നിവരാണ് യോഗാഭ്യാസം നടത്തിയത്. എ.എസ്.ഐ ഭാസി, ഭരതനുണ്ണി, വേണു, ഗിരീശ്വരന്‍, ജസ്റ്റിന്‍ വര്‍ഗ്ഗീസ്, സതീഷ് മോഹന്‍, ബിജു അശോകന്‍, രതീഷ്, ഭരതനുണ്ണിയുടെ മകന്‍ തരുണ്‍, മുരുകന്‍ ഗുരുക്കളുടെ മകന്‍ ഓമല്‍ ശങ്കരന്‍ എന്നിവര്‍ കളരിപ്പയറ്റും സി.കെ ശിവദാസന്‍, അഖിലേഷ് എന്നിവര്‍ തെയ്യവും അവതരിപ്പിച്ചു.

       തൃശ്ശൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റും ജില്ലാ റൈഫിള്‍ അസ്സോസിയേഷന്‍ കോച്ചും കൂടിയാണ് മുരുകന്‍ ഗുരുക്കള്‍.

പൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായിപൊലീസ് ഉദ്യോഗസ്ഥരുടെ കളരിപ്പയറ്റ് പ്രദര്‍ശനം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക