Image

ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍

അനില്‍ പെണ്ണുക്കര Published on 03 December, 2015
ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍
സന്നിധാനത്തെ ആയുര്‍വേദാശുപത്രിയില്‍ ദിവസവും ചികിത്സ തേടിയെത്തുന്നത് 700 ഓളം പേര്‍. പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, പേശീവലിവ്, നടുവേദന, മുട്ടുവേദന എന്നീവ അസുഖങ്ങളുമായാണ് മിക്കവരും വരുന്നത്.
പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള എല്ലാ മരുന്നുകളും ഇവിടെ തയ്യാറാണ്. പേശീവലിവും മറ്റുമായി വരുന്നവര്‍ക്ക് മസാജിങ്ങ് നടത്തുവാന്‍ തെറാപ്പിസ്റ്റുണ്ട്. പൊടിശല്യം കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് ആവി പിടിക്കുന്നതിനുള്ള സംവിധാനവും തയ്യാര്‍.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.ഷൈനിന്റെ നേതൃത്വത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍, 3 ഫാര്‍മസിസ്റ്റ്, 1 തെറാപ്പിസ്റ്റ്, 4അറ്റന്റര്‍മാര്‍, 1 സ്വീപ്പര്‍ എന്നിവരാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 24 മണിക്കൂര്‍ സേവനമാണ് അയ്യപ്പഭക്തര്‍ക്ക് ആയുര്‍വേദാശുപത്രി വഴി ലഭിക്കുന്നത്.

സന്നിധാനം റെയിഡില്‍ 5,08,000 രൂപ പിഴ ഈടാക്കി

സന്നിധാനത്തും പരിസരത്തും വിവിധ കടകളിലും മറ്റും നടത്തിയ റെയിഡില്‍ ഇതുവരെ 5,08,000 രൂപ പിഴ ഈടാക്കി. ആകെ 132 റെയ്ഡുകളാണ് നടത്തിയത്.
കഴിഞ്ഞ ആഴ്ച മാത്രം 3,64,000 രൂപയാണ് പിഴ ഈടാക്കിയത്. 20 ഹോട്ടല്‍, 4 പാത്രക്കട, 1 ടെലഫോണ്‍ ബൂത്ത്, 4 വിരിഷെഡ്, 5 സ്റ്റേഷനറി/ചെരുപ്പുകട, ആറ് ലോട്ടറി, 1 ബേക്കറി എന്നിങ്ങനെ 41 കേസുകളിലാണ് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ആര്‍. മോഹനന്‍പിള്ള, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ. രാമദാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലഗോപാലന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ.ബി വേണു, ഇന്‍സ്‌പെക്ടിങ്ങ് അസിസ്റ്റന്റ് ബാബു.കെ. ജോര്‍ജ്ജ്, ഹെഡ് സര്‍വ്വേയര്‍ അരുണ്‍കുമാര്‍, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ. പ്രേമന്‍, കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തി പിഴ ഈടാക്കിയത്.

ഇരുപത് പാമ്പുകളെ പിടികൂടി

സന്നിധാനത്തും പരിസരത്തും അയ്യപ്പഭക്തന്മാര്‍ വിരിവയ്ക്കുന്ന സ്ഥലങ്ങളിലും മറ്റുമായി കാണപ്പെട്ട 20 ഓളം പാമ്പുകളെ പിടികൂടി കാടിലേക്ക് വിട്ടു. ഫോറസ്റ്റ്, പോലീസ് സേനകള്‍ ചേര്‍ന്നാണ് പാമ്പുകളെ പിടികൂടിയത്
ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നത് 700 ഓളം പേര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക