Image

വര്‍ണ്ണാഭമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം 28ന് ന്യൂജേഴ്‌സിയില്‍

സജി കീക്കാടന്‍ Published on 19 January, 2012
വര്‍ണ്ണാഭമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം 28ന് ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനാഘോഷവും മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ദിനവും. ഫാമിലി നൈറ്റും സംയുക്തമായി ജനുവരി 28 ശനിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ നോര്‍ത് ബ്രണ്‍സ്വിക് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിക്കുന്നു.

വൈകുന്നേരം 5 മണിക്ക് ന്യൂജേഴ്‌സി സ്റ്റേറ്റ് അസംബ്ലിമാന്‍ ഉപേന്ദ്രചിവുക്കുള നിലവിളക്ക് കൊളുത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും. കൗണ്‍സില്‍മാന്‍ സുദാന്‍ഷു പ്രസാദ്, മേയര്‍ ഫ്രാന്‍സ് വൊമാക്ക് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും. നിഷി രാജന്‍ എന്ന അമേരിക്കന്‍ മലയാളി ഗായികയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന സംഗീതമേളയാണ് ഈ ആഘോഷത്തിലെ മുഖ്യ ആകര്‍ഷണം.

ഫാമിലി ഫാഷന്‍ ഷോ, ഫ്‌ളാഷ് മോബ്, ദേശഭക്തിഗാനം, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങി അസോസ്സിയേഷന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധയിനം പരിപാടികള്‍ അരങ്ങേറും. പ്രവേശനം പാസ്സ്മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :-
മാലിനി നായര്‍ -732-501-8647
നീനാ ഫിലിപ്പ്- 862-242-4521
റെജിമോന്‍ ഏബ്രഹാം- 908-240-3780

വര്‍ണ്ണാഭമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം 28ന് ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക