Image

നേതാക്കന്മാര്‍ രാഷ്ട്രീയ കോമാളികളാകരുത്: ചാരുംമൂട് ജോസ്

Published on 19 January, 2012
നേതാക്കന്മാര്‍ രാഷ്ട്രീയ കോമാളികളാകരുത്:  ചാരുംമൂട് ജോസ്
പ്രവാസി മലയാളികളടക്കം എല്ലാ മലയാളികള്‍ക്കും വേദനയും പുച്ഛവുമുണ്ടാക്കുന്ന രീതിയിലുള്ള ധാര്‍മ്മികതയില്ലാത്ത രാഷ്ട്രീയ വിവാദങ്ങള്‍ േകാലാഹലങ്ങള്‍ , പ്രഹസനങ്ങള്‍ കേരളത്തില്‍ അടുത്തിടെ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വന്‍ ഭൂരിപക്ഷത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണസാരഥ്യം വഹിച്ച ശ്രീ അച്യൂതാനന്ദന്‍ ഈ രാഷ്ട്രീയ േകാമാളിത്വത്തിനും നേതൃത്വം നല്കുന്നത് എന്നു കാണുമ്പോള്‍ ആരെ പഴിചാരാന്‍ പറ്റും. സ്വയം തിരിഞ്ഞുനോക്കിയാല്‍ അഞ്ചു വര്‍ഷവും സ്വന്ത പാര്‍ട്ടിയോടു തുറന്ന യുദ്ധവും മിമിക്രിക്കാരെപോലെ പാഴ്‌വര്‍ത്തമാനവും പറഞ്ഞ് വാര്‍ത്തകള്‍ സൃഷ്ടിച്ചതല്ലാതെ എന്താണ് കേരള ജനതയ്ക്കു വേണ്ടിയോ വികസനത്തിനുവേണ്ടിയോ ചെയ്തനെന്ന് ചിന്തിച്ചാല്‍ ഇത്തരം വിഭ്രാന്തികള്‍ പ്രതിപക്ഷേനതാവായതിനുശേഷം കടുന്നു കൂടിയത് പിണറായിയുടെ ശാപമാണോ എന്നു സ്വയം ആത്മപരിശോധന ചെയ്യണം.

ലോകമെമ്പാടും മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍; നമ്മുെട അയല്‍ സംസ്ഥാനങ്ങള്‍ വികസനത്തിനുവേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് ഉയരങ്ങളിലേക്ക് കയറുമ്പോള്‍, വികസനത്തില്‍ ലോകപ്രശ്‌സതി നേടിയ കൊച്ചുകേരളത്തില്‍ (Techno Park ഉള്‍പ്പെടെ ഇന്ത്യക്ക് മാതൃകാണിച്ച സംസ്ഥാനത്തിന്) ദിശാബോധവും അച്ചടക്കവും അമ്പേ നഷ്ടപ്പെട്ടുപോയി.

തിരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വാഗ്ദാനങ്ങളുംമായി, പ്രകടന പത്രികകളുമായി, കോടികള്‍ മുടക്കി പ്രചരണം നടത്തി, വിജയിച്ചു വരുമ്പോള്‍ രാഷ്ട്രസേവനത്തിനു പകരം സ്വയം സേവനം എന്ന പ്രക്രിയ ഇനിയും ജനങ്ങള്‍ അനുവദിക്കില്ല. മാധ്യമങ്ങള്‍ സമ്മതിക്കില്ല. ഇതുകണ്ടു പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകണം.

ജനങ്ങളുടെ ആവശ്യം വികസനം, റോഡുകള്‍, മാലിന്യ സംസ്‌കരണം, കടിവെള്ളം, നിയന്ത്രിതനിരക്കില്‍ ഭക്ഷണസാമഗ്രഹികള്‍ നേടുക എന്നുള്ളതാണ്. ഇത് ഓരോ പൗരന്റേയും മൗലിക അവകാശമാണ്. മറിച്ച് രാഷ്ട്രീയക്കാരുടെ തമ്മിലടി, സ്ത്രീ പീഡനകഥകള്‍, ചീഞ്ഞുനാറിയ അടഞ്ഞ കേസുകള്‍ കുത്തിപ്പൊക്കി ജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണില്‍ പൊിടയിടുകയാണ് നടക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം ഭഗവാന്റേയെന്നു പറഞ്ഞ് വിവാദം, ഹിന്ദുക്കളുടെയാണ്ണെന്ന വിവാദം, രാജാവിന്റേയെന്നു വിവാദം, ഇത് കാവലനില്‍ക്കാന്‍ സര്‍ക്കാരില്‍ അധികച്ചിലവ് മിച്ചം. ഭഗവാന്‍ മനുഷ്യ നന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ സ്വര്‍ണ്ണം ഭഗവാന്റെ പേരില്‍ റിസര്‍വ് ബാങ്കില്‍ വച്ചിട്ട് അതിന്റെ പലിശയെടുത്ത് മനുഷ്യനുവേണ്ട പ്രാഥമിക അവകാശങ്ങള്‍ക്കു ഉപയോഗിക്കുക. നല്ല റോഡുകളിലൂടെ രാജാവിനു പേടിയില്ലാതെ വണ്ടിയോടിക്കാമല്ലോ. മരത്തണലില്‍ മൂത്രമൊഴിക്കാതിരിക്കാമല്ലോ.

ദീര്‍ഘവീക്ഷണമില്ലാത്ത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ വെല്ലുവിളികള്‍ വളരെ അപക്വമായിപ്പോയി. കേരളത്തില്‍ വമ്പിച്ച നാണക്കേടുമായി.അച്ചടക്കമില്ലാതെ പെരുമാറുന്ന രാഷ്ട്രീയ നേതാക്കളെ പ്രത്യേകിച്ചും ഭരണത്തിലിരിക്കുന്നവര്‍ കൂട്ടുമുന്നണിയോടു ആലോചിക്കാതെ വിവാദങ്ങളും പ്രസ്താവനകളും നടത്തി വടികൊടുത്ത് അടിമേടിക്കുന്നവര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കേണ്ടത് ഈ കാലഘട്ടത്തിന്‍െ ആവശ്യമാണ് മുല്ലപ്പെരിയാര്‍ ഡാം പണിയാന്‍ സിപിഎം പണമിറക്കാന്‍ തയ്യാറാണെന്നു പ്രസ്താവിച്ച സവിശേഷത വരെ ഇവിടെയുണ്ടായി. വന്‍ സ്രാവുകള്‍ വിവാദം സൃഷ്ടിച്ചു പുകമറയിടുമ്പോള്‍, കുട്ടി സ്രാവുകള്‍ സര്‍ക്കാര്‍ ഖജനാവു കാലിയാക്കി സ്വന്തം പാര്‍ട്ടി ഫണ്ടില്‍ നിക്ഷേപിച്ചു കാണും എന്ന് സാധാരണ നികുതിദായകര്‍ ചിന്തിച്ചാല്‍ എന്താണ് തെറ്റ്.

കേരളീയര്‍ അന്യസംസ്ഥാനങ്ങളാലും രാജ്യങ്ങളാലും വഞ്ചിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാരണം എന്തു വിലകൊടുത്തും; മറ്റുള്ളവരെക്കാള്‍ ആദ്യം ഇരട്ടിവില കൊടുത്തായാലും കരസ്ഥമാക്കണം എന്ന കേരളീയന്റെ ചിന്ത നമ്മെ ആര്‍ത്തിപണ്ടാരങ്ങളായി ചിത്രീകരിച്ച് അറവുശാലപോലെ കുത്തക കമ്പനിക്കാര്‍ ൈദവത്തിന്റെ സ്വന്തം നാടായ കൊച്ചുകേരളത്തെ പരീക്ഷണശാലയായി മാറ്റിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്.

സാക്ഷരേകരളത്തിലെ ഒരു പൗരനും, ഒരു നിയമത്തേയോ, കോടതിയേയോ, തീര്‍ത്തും ഭയമില്ലാത്ത ഒറ്റപ്പെട്ട സംസ്ഥാനമായി വിഖ്യാതി നേടിയെടുത്തു എന്നത് വളരെ ലജ്ജാകരമാണ്. നിയമെത്ത അല്പം ഭീതി ഉളവാകത്തക്ക നിയമഭേദഗതിതയാണ് അത്യന്താപേക്ഷികമായി നിര്‍വഹിക്കേണ്ടത്. ഫണ്ട് വിതരണം മുതല്‍ തൊഴിലുറപ്പു പദ്ധതികള്‍ കൂടിയൊക്കെ ഫണ്ട് വിതരണം ചെയ്യുന്നതിനു മുമ്പ് തൊഴിലെടുത്തോ, പദ്ധതി നടപ്പായോ എന്നു പരിശോധിക്കുന്ന അവസ്ഥ കൂടിയുണ്ടാവണം. അല്ലെങ്കില്‍ ഖജനാവലിലെ കടം ഒരുലക്ഷം കോടി കവിയാന്‍ അധികസമയം വേണ്ടിവരില്ല.

ഒരു വികസിത കേരളത്തെ ലക്ഷ്യംവച്ച് അധികാരത്തില്‍ ഇരിക്കുന്നവര്‍, ആസൂത്രിത പദ്ധതികള്‍ നടത്തുമ്പോള്‍ പ്രതിപക്ഷത്തുനിന്നു തുരങ്കങ്ങള്‍ വയ്ക്കാതെ ഭരണപക്ഷ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷിഭേദമന്യേ ജനപങ്കാളിത്തത്തോടു കൂടി ഒത്തൊരുമിച്ച് കേരള മക്കള്‍ പ്രവര്‍ത്തിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കകം കേരളത്തെ യഥാര്‍ത്ഥ ദൈവത്തിന്റെ നാടാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. ഈശ്വരന്‍ എല്ലാവര്‍ക്കും പുതുവത്സരത്തില്‍ നല്ല ബുദ്ധിയെയും ചിന്തയെയും നല്കട്ടെ.

ജയ്ഹിന്ദ്!
നേതാക്കന്മാര്‍ രാഷ്ട്രീയ കോമാളികളാകരുത്:  ചാരുംമൂട് ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക