Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷം

ബിനോയി കിഴക്കനടി (പി. ര്‍. ഒ.) Published on 01 December, 2015
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷം
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, നവംബര്‍ 29 ഞായറാഴ്ച ഒമ്പതേമുക്കാലിന്, ഏറ്റവും വലിയ താങ്ക്‌സ് ഗിവിംഗ് ആയ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷം, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, പാരീഷ് എക്‌സിക്കൂട്ടീവും, വുമെന്‍സ് & മെന്‍സ് മിനിസ്ട്രി സംഘാടകര്‍ക്കൊപ്പം ടര്‍ക്കി മുറിച്ച് താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഡി. ര്‍. ഇ. റ്റോമി കുന്നശ്ശേരിയുടേയും, അസി. ഡി. ര്‍. ഇ. റ്റീനാ നെടുവാമ്പുഴയുടേയും നേത്യുത്വത്തില്‍ സകല വിശുദ്ധരുടേയും തിരുന്നാള്‍  ദിനത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ മുത്തോലത്തച്ചന്‍ വിതരണം ചെയ്തു. അതിനുശേഷം സെപ്‌റ്റെംബെര്‍ 5 ശനിയാഴ്ച, എല്‍മസ്റ്റിലെ സോള്‍ട്ട് ക്രീക്ക് പാര്‍ക്കില്‍ വച്ച്, എന്റെര്‍റ്റൈന്മെന്റ് കൊര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ടീമംഗങ്ങളായ റ്റോമി കുന്നശ്ശേരി, സുനില്‍ കോയിത്തറ, ജെനി ഒറ്റത്തൈക്കല്‍, തമ്പി ചെമ്മാച്ചേല്‍ എന്നിവരുടെ നേത്യുത്വത്തില്‍ നടന്ന ഇടവക ദിനമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തി. വിവിധതരം രുചികരമായുള്ള ഭക്ഷണങ്ങള്‍ വിളമ്പിയത് ആഘോഷത്തെ വ്യത്യസ്തമാക്കി. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് ഇതിന് നെത്യുത്വം കൊടുത്ത വുമെന്‍സ് & മെന്‍സ് മിനിസ്ട്രി സംഘാടകരേയും, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തെന്‍പുരയില്‍ എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക