Image

ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ വിന്‍സെന്റ്‌ ഡി പോള്‍ പ്രവര്‍ത്തനം തുടങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 19 January, 2012
ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ വിന്‍സെന്റ്‌ ഡി പോള്‍ പ്രവര്‍ത്തനം തുടങ്ങി
ഫീനിക്‌സ്‌: ഷിക്കാഗോയിലെ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഫീനിക്‌സ്‌ ഹോളിഫാമിലി ദേവാലയത്തില്‍ വിന്‍സെന്റ്‌ ഡി പോള്‍ സംഘടന രൂപീകൃതമായി. ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും സംഘടന പ്രവര്‍ത്തിക്കുക.

ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ പ്രസിഡന്റായി ആന്റോ യോഹന്നാനേയും, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക്‌ മാത്യു ജോസ്‌, ജയ്‌സണ്‍ വര്‍ഗീസ്‌ എന്നിവരേയും തെരഞ്ഞെടുത്തു.

സംഘടനയുടെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തേണ്ട പദ്ധതികള്‍ എന്തൊക്കെയെന്ന്‌ യോഗം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും പ്രസിഡന്റ്‌ ആന്റോ അഭ്യര്‍ത്ഥിച്ചു.
ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ വിന്‍സെന്റ്‌ ഡി പോള്‍ പ്രവര്‍ത്തനം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക