Image

മലയാളി പ്രൊഫഷണല് സമ്മിറ്റ് വന് വിജയമായി

ജോയിച്ചന് പുതുക്കുളം Published on 16 June, 2011
മലയാളി പ്രൊഫഷണല് സമ്മിറ്റ് വന് വിജയമായി
ഷിക്കാഗോ: അമേരിക്കയില്‍ ആദ്യമായി പത്ത്‌ പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ച്‌ അണിനിരത്തി ഫോമ സംഘടിപ്പിച്ച `ബ്രിംഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' എന്ന സമ്മേളനം ഒരു വലിയ സംഭവമായി പരിണമിച്ചു. സംഘാടകര്‍ പ്രതീക്ഷിച്ചതിലധികം രജിസ്‌ട്രേഷനുകളാണ്‌ ഈ സമ്മേളനത്തിനുണ്ടായിരുന്നത്‌. ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടിന്‌ അടുത്തുള്ള ഷെറോട്ടണ്‍ ഹോട്ടലിന്റെ വിശാലമായ ഗ്രാന്റ്‌ ബാള്‍ റൂമില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും വന്ന ഡോക്‌ടേഴ്‌സ്‌, എന്‍ജിനീയേഴ്‌സ്‌, ഐ.ടി പ്രൊഫഷണല്‍സ്‌, നഴ്‌സസ്‌, റേഡിയോളജി, സോഷ്യല്‍ വര്‍ക്കേഴ്‌സ്‌, ലോയേഴ്‌സ്‌ തുടങ്ങി മറ്റ്‌ അനവധി പ്രൊഫഷണലുകള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇത്‌ ഒരു വന്‍ വിജയമായിത്തീര്‍ന്നുവെന്ന്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ഏബ്രഹാമും, കോ-ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു.

മുഖ്യാതിഥികളായി പങ്കെടുത്ത കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ മന്ത്രി ശശി തരൂര്‍ എന്നിവര്‍ ഫോമയുടെ ഈ വലിയ സംരംഭത്തിന്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ ഇതിന്റെ ശില്‌പികളായ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ കൊച്ചിന്‍ ഷാജി എന്നിവര്‍ പറയുകയുണ്ടായി.

അമേരിക്കയിലെ പ്രശസ്‌തരായ വാഗ്മികളായ ഡോ. എം.വി. പിള്ള, ഡോ. ടോജോ തച്ചങ്കരി, ഡോ. നരേന്ദ്രകുമാര്‍, ഡോ. അരവിന്ദ്‌ പിള്ള, ഡോ. ജാവേദ്‌ ഹസ്സന്‍, ഡോ. ശ്രീധര്‍ കാവില്‍, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ എന്നിവരും വിവിധ കമ്പനികളുടെ സി.ഇ.ഒ മാര്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമാര്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ വളരെ വിജ്ഞാനപ്രദമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അമേരിക്കന്‍ മലയാളികള്‍ക്ക്‌ പ്രയോജനകരമായ ഇത്തരം സമ്മേളനങ്ങള്‍ ഭാവിയിലും നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

മലയാളി പ്രൊഫഷണല് സമ്മിറ്റ് വന് വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക