Image

കേരളത്തിന്‌ കേന്ദ്രവിഹിതത്തില്‍ നിന്ന്‌ 2,000 കോടിയുടെ കുറവ്‌

ജോര്‍ജ്‌ കള്ളിവയലില്‍ Published on 19 January, 2012
കേരളത്തിന്‌ കേന്ദ്രവിഹിതത്തില്‍ നിന്ന്‌ 2,000 കോടിയുടെ കുറവ്‌
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലുണ്‌ടായ മാന്ദ്യം മൂലം കേരളത്തിന്‌ അധികമായി കിട്ടേണ്‌ട കേന്ദ്രവിഹിതത്തില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 2,000 കോടി രൂപയോളം കുറവുണ്‌ടാകുമെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനാല്‍ രാജ്യത്തെ മൊത്തം വരുമാനത്തില്‍ 1,60,000 കോടിയുടെ കുറവുണ്‌ടാകുമെന്ന്‌ കേന്ദ്രധനമന്ത്രി പ്രണാബ്‌ മുഖര്‍ജി ഇന്നലെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ കേരളത്തിന്റെ നഷ്ടം വ്യക്തമായത്‌.

കേന്ദ്ര ബജറ്റിനു മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ്‌ ധനസ്ഥിതിയുടെ ചിത്രം പ്രണാബ്‌ വ്യക്തമാക്കിയത്‌. സംസ്ഥാന ധനമന്ത്രി കെ.എം. മാണിയുടെ ദേഹാസ്വാസ്ഥ്യം മൂലം ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ ചന്ദ്രശേഖറാണ്‌ കേരളത്തിനു വേണ്‌ടി യോഗത്തില്‍ പങ്കെടുത്തത്‌. മാണിയുടെ അച്ചടിച്ച 24 പേജ്‌ പ്രസംഗം സമ്മേളനത്തില്‍ സമര്‍പ്പിച്ചു.

കേന്ദ്രത്തിന്റെ രാഷ്‌്‌ട്രീയ സ്വാസ്ഥ്യ ബീമാ യോജന എന്ന ആരോഗ്യ സുരക്ഷാ പദ്ധതി രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കണമെന്ന്‌ ധനമന്ത്രി കെ.എം. മാണിയുടെ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. നിലിവല്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക്‌ മാത്രമാണ്‌ ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്‌. ബജറ്റില്‍ പ്രഖ്യാപിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും കേരളം യോഗത്തില്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക