Image

മെഡി/എന്‍ജി പ്രവേശന പരീക്ഷ: ഇന്നു മുതല്‍ അപേക്ഷിക്കാം

Published on 19 January, 2012
മെഡി/എന്‍ജി പ്രവേശന പരീക്ഷ: ഇന്നു മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയ്‌ക്ക്‌ വ്യാഴാഴ്‌ച മുതല്‍ അപേക്ഷിക്കാം. ഈവര്‍ഷംമുതല്‍ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ്‌ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്‌ കോപ്പി നല്‍കി ഇന്നലെ പ്രകാശനം ചെയ്‌തു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തായതി ഫെബ്രുവരി 14 ആണ്‌. പ്രവേശന പരീക്ഷ എന്‍ജിനീയറിങ്‌ കോഴ്‌സിലേക്ക്‌ ഏപ്രില്‍ 23, 24 തീയതികളിക്കും, മെഡിക്കല്‍ കോഴ്‌സിലേക്ക്‌ 25, 26 തീയതികളിലും നടക്കും.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ ആവശ്യമായ സെക്യൂരിറ്റി കാര്‍ഡ്‌, പ്രോസ്‌പെക്ടസ്‌ തുടങ്ങിയവ വ്യാഴാഴ്‌ച മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ്‌ ഓഫീസുകള്‍ മുഖേന വിതരണം ചെയ്യും. കേരളത്തിന്‌ പുറത്ത്‌ എട്ടു സംസ്ഥാനങ്ങളിലെ പ്രധാന പോസ്റ്റ്‌ ഓഫീസുകളിലും ഇതിന്‌ സൗകര്യം ഉണ്ടാകും. ജനറല്‍ വിഭാഗക്കാര്‍ക്ക്‌ 700 രൂപയും പട്ടികവിഭാഗക്കാര്‍ക്ക്‌ 350 രൂപയുമായിരിക്കും അപേക്ഷാഫീസ്‌. കൂടുതല്‍ വിവരങ്ങള്‍ www.cee-kerala.org എന്ന വെബ്‌സൈറ്റ്‌ വഴി കിട്ടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക