Image

പിസിനാക്ക് 2016 ആപ്പ്‌സ് സ്മാര്‍ട്ട്‌സ് ഫോണിലൂടെ ലഭ്യമാണ്

ജോണ്‍സ് പി. മാത്യൂസ് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) Published on 30 November, 2015
പിസിനാക്ക് 2016 ആപ്പ്‌സ് സ്മാര്‍ട്ട്‌സ് ഫോണിലൂടെ ലഭ്യമാണ്
2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ സമകാലിക വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ആന്‍ഡ്രോയ്ഡ്, ഐഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ സോഫ്ട്‌വെയര്‍ രൂപികൃതമായി. 'പിസിനാക്ക്2016' എന്നാണ് ആപ്പ്‌സിന്റെ നാമകരണം ചെയ്തിരിക്കുന്നത്. പിസിനാക്കിന്റെ ചരിത്രത്തില്‍ പ്രഥമ ഗണനീയമായ് ഒന്നാണ് ഇത്. കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വാര്‍ത്തകളും, അപ്‌ഡേറ്റുകളും ഈ ആപ്പ്‌സില്‍ക്കൂടി ലഭ്യമാണ്. കൂടാതെ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

നവംബര്‍ 8-ന് ന്യുയോര്‍ക്കില്‍ വെച്ച് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് പിസിനാക്ക്2016 ആപ്ലിക്കേഷന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഡളസില്‍ ആഡിസന്‍ സിറ്റിയിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന   മുപ്പത്തിനാലാമത് പിസിനാക്കിന് പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ (കണ്‍വീനര്‍), ബ്രദര്‍ റ്റിജു തോമസ് (സെക്രട്ടറി), ബ്രദര്‍ തോമസ് വര്‍ഗീസ് (ട്രഷറര്‍), ബ്രദര്‍ ഏബ്രഹാം മോനിസ് ജോര്‍ജ്ജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

വാര്‍ത്ത: ജോണ്‍സ് പി. മാത്യൂസ് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍)

പിസിനാക്ക് 2016 ആപ്പ്‌സ് സ്മാര്‍ട്ട്‌സ് ഫോണിലൂടെ ലഭ്യമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക