Image

വിയന്ന ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി

Published on 18 January, 2012
വിയന്ന ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
വിയന്ന: ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങള്‍ വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ക്കൊണ്ട് വര്‍ണാഭമായി. വിയന്നയിലെ 22-ാമത്തെ ജില്ലയിലെ ആസ്‌പോണ്‍ പാരിഷ് ഹാളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ പരിപാടികളാല്‍ ആഘോഷങ്ങള്‍ക്ക് വര്‍ണപകിട്ടേകി.

റവ. ഫാ. ജോളി മുഖ്യാഥിതിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി. ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വെബ്‌സൈറ്റിന്റെ www.fineartsindiavienna.comഉദ്ഘാടനം ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു. 

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ പ്രസിഡന്റ് ഘോഷ് അഞ്ചേരില്‍ പ്രസംഗവും ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സജി മതുപ്പുറം നന്ദിയും പറഞ്ഞു. സെക്രട്ടറി പ്രിന്‍സ് പത്തിപറമ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോമോന്‍ ചേലപ്പുറത്ത്, സാബു ചക്കാലയ്ക്കല്‍, ജോര്‍ജ് ഐക്കരോട്ട്, ജോളി തുരുത്തുമ്മേല്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്കും സ്‌നേഹവിരുന്നിനും നേതൃത്വം നല്‍കി.

വിയന്ന ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക