Image

വിവാദ പ്രസ്താവനകള്‍ക്ക് മുന്‍പ് മായാവതി സ്വയം ആലോചിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 18 January, 2012
വിവാദ പ്രസ്താവനകള്‍ക്ക് മുന്‍പ് മായാവതി സ്വയം ആലോചിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ നടത്തും മുന്‍പ് മായാവതി സ്വയം ആലോചിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി. മായാവതിയുടെയും ബിഎസ്പി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ മറയ്ക്കാനുള്ള കമ്മീഷന്‍ നിര്‍ദേശത്തെ വിമര്‍ശിച്ച മായാവതിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ പാര്‍ക്കുകളില്‍ അവരുടെ ചിഹ്‌നം പ്രതിമയാക്കി വയ്ക്കണമെന്ന് മറ്റ് പാര്‍ട്ടികളും ആവശ്യമുയര്‍ത്തുമെന്നും മായാവതിയെപ്പോലെ മുതിര്‍ന്ന നേതാവിന് എന്ത് മറുപടിയാണ് നല്‍കുകയെന്നും എസ്.വൈ. ഖുറേഷി ചോദിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ഭരണകക്ഷിനേതാക്കളുടെയും ചിത്രങ്ങള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നും എസ്.വൈ. ഖുറേഷി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക