Image

കള്ളപ്പണം: ജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം

Published on 16 June, 2011
കള്ളപ്പണം: ജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം
ന്യൂഡല്‍ഹി: കള്ളപ്പണം തടയാനുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കും സമര്‍പ്പിക്കാം. സ്വീകാര്യമായവ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്‌ പരിഗണിച്ച്‌ നിയമമാക്കും. കള്ളപ്പണം തടയുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ പ്രകാശ്‌ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. സമിതി അടുത്ത ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കും. ഇ-മെയിലില്‍ കിട്ടുന്ന നിര്‍ദേശങ്ങള്‍ ധനമന്ത്രാലയം ഉദ്യോഗസ്‌ഥര്‍ നിരന്തരമായി പരിശോധിക്കുകയും സമിതിക്ക്‌ സമര്‍പ്പിക്കുകയും ചെയ്യും. നിര്‍ദ്ദേശം അയയ്‌ക്കേണ്ട ഇമെയില്‍ വിലാസം bmfeedback@nic.in
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക