Image

പിറവം തെരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് യുഡിഎഫ്

Published on 18 January, 2012
പിറവം തെരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് യുഡിഎഫ്
തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് യുഡിഎഫ് ഏകോപന സമിതി ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ ജനുവരി 31നകം പരിഹരിക്കണം. പെന്‍ഷന്‍ ഏകീകരണം സംബന്ധിച്ച് യുഡിഎഫിന്റെ അടുത്ത യോഗം ചര്‍ച്ച ചെയ്യും. ബാലകൃഷ്ണപിള്ള-ഗണേഷ് തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെടുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമര രംഗത്തുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്‌ടെന്നും തങ്കച്ചന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക