Image

പ്രണയം (മനോഹര്‍ തോമസ്)

Published on 26 November, 2015
പ്രണയം (മനോഹര്‍ തോമസ്)
സര്‍ഗവേദിയില്‍ അവതരിപ്പിച്ച ഈ കാലികമായ വിഷയം ഒരുപാട് വിശകലനങ്ങള്‍ക്കും ,വിലയിരുത്തലുകള്‍ക്കും ഇടം നല്‍കി.
പ്രേമം യഥാര്‍ത്ഥത്തില്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന ഒരു
പ്രതിഭാസമാകുമ്പോള്‍,പ്രണയം ഒരു വ്യക്തിയോടോ, അല്ലെങ്കില്‍
വസ്തുവിനോടോ ആകാം എന്ന കാഴ്ചപ്പാട് നുതനമായ ചില ആശയങ്ങളിലേക്ക് വഴിതെളിച്ചു .

ഒരിക്കലെങ്കിലും പ്രണയിക്കാതെ ഈ ഭുമിയില്‍ നിന്നും യാത്രപറയാന്‍ ഇടവരുന്ന ഹതഭാഗ്യരെ പ്പറ്റി പറയാതിരിക്കാന്‍ കഴിഞ്ഞില്ല .സ്വര്‍ഗ്ഗ തുല്യമായ ആ അനുഭുതിയില്‍ ഒന്ന് ആറാടാതെ ഈ നര ജന്മം ഒടുങ്ങിയാല്‍ പരലോകത്തുപോലും ഗതികിട്ടാതെ അലയേണ്ടി വരുമെന്ന് ചിലര്‍ പറഞ്ഞു .കാലിക മാറ്റങ്ങള്‍ പ്രണയത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. പണ്ട് പത്താം ക്ലാസ്സുവരെ ഒന്നിച്ചു പഠിച്ച പെണ്ണിനോടു പിരിയുമ്പോള്‍ എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ അവളങ്ങ് നാണിച്ച് കടന്നുപോകും .ഇന്നാണെങ്കില്‍ എന്തുണ്ട് വിശേഷം എന്ന് ചോദിച്ച ഉടനെ മടിയില്‍ കയറി ഇരിക്കും . കാലത്തിന്റെ ഒരു മാറ്റമേ!

അജിത് നായരാണ് പ്രബന്ധം അവതരിപ്പിച്ചത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്തുണ്ടായ ചില കൊച്ചു കൊച്ചു അനുഭവങ്ങള്‍ പറഞ്ഞാണ് തുടങ്ങിയത് .പ്രണയിനികളുടെ ഏറ്റവും വലിയ ഉദാഹരണമായി പറഞ്ഞത് രാധാകൃഷ്ണ ബന്ധം തന്നെയാണ്. രാധ കൃഷ്ണന്റെ പ്രണയിനി മാത്രമായിരുന്നു, ഭാര്യ ആയിരുന്നില്ല. അപ്പോള്‍ സദസ്സില്‍ ഉയര്‍ന്നൊരു ചോദ്യമാണ് പതിനാറായിരത്തെട്ടു ഭാര്യമാരുടെ വിഷയം. വൃന്ദാവനത്തില്‍ ഉണ്ടായിരുന്ന കാലത്ത് കൃഷ്ണന് പത്തു വയസ്സേ ഉണ്ടായിരുന്നുള്ളു. അപ്പോള്‍ ഒരുപക്ഷെ അവിടെ അത്രയും എണ്ണം ഗോപികമാര്‍ ഉണ്ടായിരുന്നിരിക്കാം . പുരാണങ്ങള്‍ ആയതുകൊണ്ട് ഒന്നും തിര്‍ത്തങ്ങു പറയാനും കഴിയുന്നില്ല. ആദവും ഹവ്‌വയുടെയും പ്രണയത്തെപ്പറ്റി പറയാതിരുന്നില്ല . അജിത് പ്രണയത്തെ പുവിനോടും, പുഴയോടും പാവക്കയോടും, നെല്ലിക്കയോടും ഒക്കെ ഉപമിച്ചു.

പ്രൊ. എം .ടി .ആന്റണി ബൈബിളില്‍ നിന്നും സെന്റ് പോളിനെ ഉദ്ധരിച്ചുകൊണ്ടാണ് തന്റെ ആശയം വ്യക്തമാക്കിയത് .
മലയാളത്തില്‍ പ്രേമം പ്രണയം സ്‌നേഹം എന്നൊക്കെ വേര്‍തിരിച്ചു പറയാമെങ്കിലും ,ഇംഗ്ലീഷില്‍ ലൌവ് എന്ന ഒറ്റ വാക്കേ ഉള്ളു എന്നത് ഭാഷയുടെ പോരായ്മ ആയിട്ടാണ് ജോണ്‍ വേറ്റം പറഞ്ഞത് ക്രഷ്, അഫെക്ഷന്‍, എന്നൊക്കെ പറയാറുണ്ടെങ്കിലും അര്‍ത്ഥ പുര്‍ണത ഇല്ലാത്ത ഒരവസ്ഥയാണ് .

വേദിയില്‍ ഏറ്റവും ചെറുപ്പക്കാരനും, അവിവാഹിതനും അയ ജിനന്‍ പറഞ്ഞ അഭിപ്രായം കാലികമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.പണ്ടൊക്കെ ആരോടെങ്കിലും പ്രണയം തോന്നിയാല്‍ അത് അവരെ അറിയിക്കുന്നതുതന്നെ വലിയ ചടങ്ങാണ് .ഇന്ന് തോന്നിയാല്‍ ഉടനെ ടെക്സ്റ്റ് ചെയ്യാം, ഫോണില്‍ വിളിച്ചു പറയാം ,ഈ മെയില്‍ അയക്കാം അങ്ങിനെ ഒരുപാട് സൌകര്യങ്ങള്‍ ഉണ്ട് .അവള്‍ക്കും അങ്ങിനെ ചെയ്യന്‍ നാണത്തിന്റെ പ്രശ്‌നമേ ഇല്ല. പണ്ട് നാണം വലിയ ഒരു പ്രശനം ആയിരുന്നു. ഇന്ന് നാണമുള്ള പെണ്ണുങ്ങള്‍ നാമാവശേഷമായി കൊണ്ടിരിക്കുകയാണ് .

പണ്ടൊക്കെ പ്രണയം തുടങ്ങിയാല്‍ അത് വിവാഹത്തില്‍ കൊണ്ടുപോയി എത്തിക്കുന്നതുവരെ ഹൃദയംഗമമായ ഒരു ഭാഗഭാഗിത്വം രണ്ടു പേരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട് .ഇന്ന് ഒരു പെണ്ണ് ഒരാളെ പ്രേമിക്കുന്നതിനു മുമ്പ് അയാളുടെ ജോലി , വരുമാനം, കുടുംബ സ്വത്ത്, സമുഹ സ്ഥാനം എന്നിവയെ പ്പറ്റി വ്യക്തമായ ധാരണയില്‍ എത്തിയ ശേഷമേ കാര്യത്തിലേക്ക് എടുത്തു ചാടുകയുള്ളു .ജീവിതവും ചരിത്രവും പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് കാര്യ കാരണങ്ങളെപ്പറ്റി ബോധം ഉള്‍കൊണ്ടത് കൊണ്ടാകാം .അല്ലെങ്കില്‍ തന്റെ സ്വാതന്ത്ര്യത്തെപ്പറ്റി അവബോധം ഉള്ളത് കൊണ്ടാകാം .ഷാജി കോഴഞ്ചേരി, തെരേസ ആന്റണി, ഡൊ. നന്ദകുമാര്‍, രാജു തോമസ് എന്നിവര്‍ സംസാരിച്ചു 
Join WhatsApp News
വായനക്കാരൻ 2015-11-29 07:10:53
പ്രണയം അനാദിയാം അഗ്നിനാളം 
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരമൃത ലാവണ്യം
ആതാത്മാവില്‍ ആത്മാവ് പകരുന്ന പുണ്യം
പ്രണയം...  
(മധുസൂദനൻ നായർ)
വിദ്യാധരൻ 2015-11-29 10:47:45
ഉദയസൂര്യനെ നോക്കി നോക്കി സ്വയം 
ഹിമകണികകൾ മന്ദഹസിക്കവെ 
പ്രണയഗാനങ്ങൾപാടിയൊഴുകുമീ 
ത്തടിനിതൻതടത്തിങ്കൽ ഞാനേകനായ് 
ഒരു സുമംഗള വിഗ്രഹദർശന -
കുതുകിയായിട്ടിരിക്ക, യാണെന്തിനോ !
തരിവളകൾതൻ സംഗീതധാരയിൽ 
മമ ഹൃദയം മുഴുകുമാറങ്ങനെ 
ജലഘടവും നിറച്ചുകൊണ്ടീവഴി 
ക്കവൾവരാത്തെന്തിനു കാരണം ?
മധുരനിദ്രയിലെന്നെ മയക്കുമാ 
മൃദുലമഞ്ജീരശിഞ്ജിതമെങ്ങുപോയി ?
അമലനീലാംബരത്തൽ പൊടുന്നനെ-
ക്കരിമുകിൽമാല മൂടിയാതെങ്ങനെ ?  ( ആവോ ! -ചങ്ങമ്പുഴ 1933 )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക